Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകളെ സ്ഥിരം മർദ്ദിക്കുന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും

മകളെ സ്ഥിരം മർദ്ദിക്കുന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും

നിഹാരിക കെ.എസ്

, ഞായര്‍, 29 ഡിസം‌ബര്‍ 2024 (08:35 IST)
മകളെ നിരന്തരം മർദ്ദിച്ചിരുന്ന ഭർത്താവിനെ ഭാര്യ പിതാവും ഭാര്യ സഹോദരനും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. ആലപ്പുഴ അരൂക്കുറ്റിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അരൂക്കുറ്റി വടുതല സ്വദേശിയായ റിയാസാണ് ഭാര്യ പിതാവിന്റെയും ഭാര്യാ സഹോദരന്റെയും ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
 
റിയാസിന്റെ ഭാര്യ പിതാവ് നാസർ, ഭാര്യ സഹോദരൻ റിനീഷ് എന്നിവരാണ് കേസിലെ പ്രതികൾ. റിയാസ് നിരന്തരം ഭാര്യയെ മർദ്ദിച്ചിരുന്നു. ഇതുസംബന്ധിച്ച് നാസറും റിനീഷും പലതവണ താക്കീത് നൽകിയിട്ടും റിയാസ് മർദ്ദനം തുടർന്നു. ഇതേ തുടർന്നുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
 
വാക്കുതർക്കത്തിനിടെ റിനീഷ് വെട്ടുക്കത്തികൊണ്ട് റിയാസിനെ വെട്ടുകയായിരുന്നു. റിനീഷിന്റെ വെട്ടേറ്റ റിയാസ് സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പൂച്ചാക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യു പ്രതിഭ എംഎല്‍എയുടെ മകനും സുഹൃത്തുക്കളും കഞ്ചാവുമായി പിടിയില്‍; വാര്‍ത്ത വ്യാജമെന്ന് യു പ്രതിഭ