എല്ലാ തെരുവ് നായ്ക്കളെയും നീക്കം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവ്; തടസ്സപ്പെടുത്തുന്നവര്‍ നിയമനടപടി നേരിടേണ്ടിവരും

പേവിഷബാധ മരണങ്ങളും വര്‍ദ്ധിച്ചുവരുന്നത് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 11 ഓഗസ്റ്റ് 2025 (19:42 IST)
ദേശീയ തലസ്ഥാനത്ത് നായ്ക്കളുടെ കടിയേറ്റ കേസുകളുടെ എണ്ണവും തെരുവ് നായ്ക്കളുടെ കടി മൂലമുണ്ടാകുന്ന പേവിഷബാധ മരണങ്ങളും വര്‍ദ്ധിച്ചുവരുന്നത് സംബന്ധിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന എല്ലാ സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
 
പ്രായമായവരെയും കുട്ടികളെയും പേവിഷബാധ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എങ്ങനെയെന്ന് എടുത്തുകാണിക്കുന്ന ടൈംസ് ഓഫ് ഇന്ത്യ ലേഖനം ഉള്‍പ്പെടെയുള്ള സമീപകാല റിപ്പോര്‍ട്ടുകളില്‍ ജസ്റ്റിസ് ജെ ബി പര്‍ദിവാല, ജസ്റ്റിസ് ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ വിഷയം പരിഗണിക്കുന്നതെന്നും നിര്‍ണായക നടപടികളില്‍ വികാരങ്ങള്‍ ഒരു തരത്തിലും മറയരുതെന്നും ജസ്റ്റിസ് പര്‍ദിവാല ഊന്നിപ്പറഞ്ഞു. 'എല്ലാ പ്രദേശങ്ങളില്‍ നിന്നും നായ്ക്കളെ പിടി കൂടി ദൂരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
 
ഡല്‍ഹി എന്‍.സി.ടി, എം.സി.ഡി, എന്‍.ഡി.എം.സി എന്നിവയോട് വന്ധ്യംകരണത്തിനും വാക്‌സിനേഷനും മതിയായ ജീവനക്കാരുള്ള നായ സംരക്ഷണ കേന്ദ്രങ്ങള്‍ സൃഷ്ടിക്കാനും കോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. തെരുവുകളിലേക്ക് നായ്ക്കളെ തിരികെ വിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ കോടതി ഉത്തരവിട്ടു. കൂടാതെ, ദുര്‍ബല പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് തെരുവ് നായ്ക്കളെ ഉടന്‍ പിടികൂടാന്‍ തുടങ്ങണമെന്നും ആവശ്യമെങ്കില്‍ ഒരു സമര്‍പ്പിത സേനയെ സൃഷ്ടിക്കണമെന്നും കോടതി അധികാരികളോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ വിധി ഇന്ന്

ഭീകരർ ലക്ഷ്യമിട്ടത് മുംബൈ ഭീകരാക്രമണരീതി, ചെങ്കോട്ടയും ഇന്ത്യാഗേറ്റും ആക്രമിക്കാൻ പദ്ധതിയിട്ടു

പിപി ദിവ്യയ്ക്ക് സീറ്റില്ല, എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ പിണറായിയിൽ മത്സരിക്കും

PM Shri Scheme: പി എം ശ്രീയിൽ നിന്നും പിന്മാറി കേരളം, കേന്ദ്രത്തിന് കത്തയച്ചു

ഇസ്ലാമാബാദ് സ്ഫോടനത്തിന് പിന്നിൽ ഇന്ത്യയെന്ന് പാകിസ്ഥാൻ, ഭ്രാന്തവും അടിസ്ഥാനരഹിതവുമായ ആരോപണമെന്ന് ഇന്ത്യ

അടുത്ത ലേഖനം
Show comments