വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവിന് ജാമ്യം നല്‍കരുതെന്ന് യുവതി; വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടിവരുമെന്ന് സുപ്രീം കോടതി
വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി റദ്ദാക്കണമെന്ന ഹര്‍ജിക്കാരിയുടെ ആവശ്യത്തില്‍ മുന്നറിയിപ്പ് നല്‍കി സുപ്രീംകോടതി. വിവാഹേതര ബന്ധം പുലര്‍ത്തിയതിന് നടപടി നേരിടേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. വിവാഹം കഴിക്കാമെന്ന് വ്യാജ വാഗ്ദാനം നല്‍കിയ യുവാവ് തന്റെ കക്ഷിയുമായി ലൈംഗിക ബന്ധം തുടര്‍ന്നുവെന്ന് യുവതിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് നിങ്ങള്‍ പക്വതയുള്ള വ്യക്തിയാണ്. വിവാഹത്തിന് പുറത്തുള്ള ഒരു ബന്ധം എങ്ങനെ ആയിരിക്കണമെന്ന ബോധ്യം നിങ്ങള്‍ക്ക് ഉണ്ടായിരുന്നോയെന്ന് കോടതി ചോദിച്ചു. ലൈംഗിക ബന്ധത്തിനായി അയാള്‍ ഹോട്ടലുകളിലേക്ക് വിളിച്ചപ്പോള്‍ നിങ്ങള്‍ എന്തിനാണ് പോയതെന്ന് കോടതി ചോദിച്ചു.
വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിലൂടെ നിങ്ങളും കുറ്റം ചെയ്തിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് നന്നായി അറിയാമല്ലോ എന്നും കോടതി ചോദിച്ചു. ഇത് വ്യക്തമാക്കിയ കോടതി യുവതിയുടെ ഹര്‍ജി തള്ളി യുവാവിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.