നിങ്ങള്‍ക്ക് പൂര്‍ണ്ണമായും സ്വതന്ത്രനാകണമെങ്കില്‍ വിവാഹം കഴിക്കരുതെന്ന് സുപ്രീം കോടതി
ഒരാള്‍ക്ക് അവരുടെ പങ്കാളിയില്‍ നിന്ന് സ്വതന്ത്രരാകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നത് 'അസാധ്യമാണ്' എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ പ്രസ്താവന.
പൂര്‍ണ്ണമായും സ്വതന്ത്രമായി' തുടരാന്‍ ആഗ്രഹിക്കുന്നവര്‍ വിവാഹത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീം കോടതി. വിവാഹബന്ധത്തില്‍ തുടര്‍ന്നുകൊണ്ട് ഒരാള്‍ക്ക് അവരുടെ പങ്കാളിയില്‍ നിന്ന് സ്വതന്ത്രരാകാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നത് 'അസാധ്യമാണ്' എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ പ്രസ്താവന.
ദാമ്പത്യം തുടരുമ്പോള്‍, ഒരു ഭര്‍ത്താവിനോ ഭാര്യക്കോ 'മറ്റേയാളുടെ ഇണയില്‍ നിന്ന് സ്വതന്ത്രയായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്ന് പറയാന്‍ കഴിയില്ല. അത് അസാധ്യമാണ്. വിവാഹം എന്നാല്‍... രണ്ട് ആത്മാക്കളുടെ, വ്യക്തികളുടെ ഒത്തുചേരലാണ്. അപ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ സ്വതന്ത്രരാകാന്‍ കഴിയും?' രണ്ട് കുട്ടികളുള്ള വേര്‍പിരിഞ്ഞ ദമ്പതികളുടെ തര്‍ക്കം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷനായ ബെഞ്ച് ഇതക്കുറിച്ച് ചോദിച്ചത്.
അതോടൊപ്പം തന്നെ ആരെങ്കിലും പൂര്‍ണ്ണമായും സ്വതന്ത്രനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ വിവാഹത്തില്‍ പ്രവേശിക്കരുതന്നും ജസ്റ്റിസ് ആര്‍ മഹാദേവന്‍ കൂടി ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.