Webdunia - Bharat's app for daily news and videos

Install App

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം; കാത്തിരുന്ന് കാണാമെന്ന് സൂര്യ

തമിഴകത്തെ ആവേശത്തിലാക്കി രജനികാന്ത്; കാത്തിരുന്ന് കാണാമെന്ന് സൂര്യ

Webdunia
ബുധന്‍, 10 ജനുവരി 2018 (08:10 IST)
തമിഴകത്തെ ഒന്നാകെ ആവേശം കൊള്ളിച്ചാണ് സ്റ്റൈൽമന്നൻ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. തമിഴ് മക്ക‌ളും താരങ്ങളും ഇതിനെ ഒന്നടങ്കം സ്വാഗതം ചെയ്തിരുന്നു. ഇപ്പോഴിതാ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരണവുമായി നടൻ സൂര്യ. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ഫലം കാത്തിരുന്ന് കാണാമെന്നാണ് സൂര്യ പറയുന്നത്.
 
തമിഴ്‌നാട്ടിലെ മുൻനിര താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം സ്വാഗതാർഹമാണെന്നും സൂര്യ പറഞ്ഞു.
രജനികാന്തിന്റെയും കമലഹാസന്റെയും പേരെടുത്ത് പറയാതെയായിരുന്നു സൂര്യ നിലപാട് വ്യക്തമാക്കിയത്. സമൂഹത്തിനുവേണ്ടി നന്മ ചെയ്യണമെന്ന തോന്നലാണ് ഇതിനുപിന്നിൽ. തമിഴ്‌നാട്ടിലെ രണ്ട് പ്രമുഖ താരങ്ങൾ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരാൾ ആത്മീയതയെ മുറുകെ പിടിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്നു, മറ്റൊരാൾ മതങ്ങളെ വേണ്ടെന്ന അഭിപ്രായക്കാരനാണ്. സൂര്യ വ്യക്തമാക്കി.
 
തന്റെ പൊങ്കൽ ചിത്രമായ താനാ സേർന്ത കൂട്ടം എന്ന സിനിമയുടെ പ്രചരണാർത്ഥം കൊച്ചിയിലെത്തിയതായിരുന്നു സൂര്യ. കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. ജനുവരി 12 ന് ചിത്രം തിയേറ്ററുകളിൽ എത്തും. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി; ഗവര്‍ണര്‍ക്ക് തിരിച്ചടി

കേരള സര്‍വകലാശാല സെനറ്റിലേക്ക് സ്വന്തം നിലയില്‍ ഗവര്‍ണര്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി

Gold Price: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്

പിതാവ് ജീവനൊടുക്കിയ വിവരം അറിഞ്ഞു മകൻ കുഴഞ്ഞു വീണു മരിച്ചു

കുന്നംകുളത്ത് വ്യാജ ഡോക്ടർ പിടിയിൽ

അടുത്ത ലേഖനം
Show comments