Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബലപ്രയോഗം നടന്നിട്ടില്ല; സുശാന്ത് ശ്വാസം മുട്ടി മരിച്ചതെന്ന് അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Sushant Singh Rajput

സുബിന്‍ ജോഷി

മുംബൈ , ബുധന്‍, 24 ജൂണ്‍ 2020 (19:08 IST)
ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്‌പുതിന്‍റെ മരണം ശ്വാസം‌മുട്ടിയാണെന്ന് അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് മുംബൈ പൊലീസില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. സുശാന്തിന്‍റെ ശരീരത്തില്‍ ഒരു രീതിയിലുള്ള ബലപ്രയോഗത്തിന്‍റെയും ലക്ഷണങ്ങളില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
കഴുത്തില്‍ കുരുക്ക് മുറുകിയതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെയാണ് സുശാന്ത് സിംഗ് മരിച്ചതെന്ന അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടോടെ ഇതൊരു ആത്‌മഹത്യ ആയിരുന്നു എന്ന് പൊലീസ് നിഗമനത്തിലെത്തിയതായാണ് വിവരം. എന്നാല്‍ ആന്തരാവയവങ്ങളുടെ പരിശോധനാഫലം കൂടി ഇനി വരാനുണ്ട്. അതുകൂടി പരിശോധിച്ച ശേഷമേ അന്തിമതീരുമാനം പൊലീസ് കൈക്കൊള്ളുകയുള്ളൂ.
 
ജൂണ്‍ 14നാണ് മുംബൈ വെസ്റ്റ് ബാന്ദ്രയിലെ അപ്പാര്‍ട്ടുമെന്‍റില്‍ സുഷാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവസാന വർഷ സർവ്വകലാശാല പരീക്ഷകൾ മാറ്റിവെക്കാൻ യുജിസിക്ക് കേന്ദ്ര സർക്കാർ നിർദേശം