മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ
റിക്രൂട്ട്‌മെന്റ് ധനസഹായം, ലോജിസ്റ്റിക്കല്‍ സഹായം എന്നിവ ഉള്‍പ്പെടെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഭീകര സംഘടന ജമാഅത്ത് ഉദ് ദവ സഹായം നല്‍കിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ. ഉന്നതതല യോഗത്തില്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെയും ഐഎസ്‌ഐയുടെയും പ്രധാന നേതാക്കള്‍ പങ്കെടുത്തുവെന്നും ഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജ് ആക്രമിക്കാനും ലക്ഷ്യമിട്ടിരുന്നതായും റാണ അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി.
കൂടാതെ റിക്രൂട്ട്‌മെന്റ് ധനസഹായം, ലോജിസ്റ്റിക്കല്‍ സഹായം എന്നിവ ഉള്‍പ്പെടെയുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഭീകര സംഘടന ജമാഅത്ത് ഉദ് ദവ സഹായം നല്‍കിയതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ആക്രമണത്തിന് മുന്നോടിയായി കൊച്ചിയിലും അഹമ്മദാബാദിലും ഡല്‍ഹിയിലും റാണ നടത്തിയ സന്ദര്‍ശനത്തെ കുറിച്ച് അന്വേഷണസംഘം കൂടുതല്‍ വിവരം തേടുകയാണ്.
കാനഡയില്‍ തീവ്രവാദ ആശയങ്ങള്‍ പ്രസംഗിച്ചു എന്ന് റാണ അന്വേഷണം സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തി.