നടി പ്രിയങ്ക ആത്മഹത്യ ചെയ്തു
പ്രിയങ്കയുടെ ആത്മഹത്യ; ഭർത്താവിനെ ചോദ്യം ചെയ്യും
Publish Date: Thu, 19 Jul 2018 (09:57 IST)
Updated Date: Thu, 19 Jul 2018 (10:00 IST)
നടി പ്രിയങ്കയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം കുടുംബകലഹമെന്ന് റിപ്പോറ്ട്ട്. തമിഴ്‌നാട്ടിലെ പ്രമുഖ ടെലിവിഷന്‍ നടിയാണിവര്‍. ചെന്നൈ വളസരവക്കത്തെ വീട്ടില്‍ ബുധനാഴ്ച രാവിലെയാണ് പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എത്തിയ വീട്ടു ജോലിക്കാരിയാണ് ആദ്യം കണ്ടത്. ഉടനെ ബന്ധുക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
രമ്യാകൃഷ്ണന്റെ ടിവി ഷോ ആയ വംശത്തിലെ ജ്യോതിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയങ്ക ടിവി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്നു. നടിയുടെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
2015 ല്‍ വിവാഹിതയായ പ്രിയങ്ക രണ്ട് മാസത്തോളമായി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് ജീവിയ്ക്കുന്നത്. അരുണ്‍ ബാലയാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. ചില സ്വരച്ചേര്‍ച്ചകള്‍ ഇരുവരും തമ്മിലുണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. ഭർത്താവിനേയും അടുത്ത ബന്ധുക്കളേയും പൊലീസ് ചോദ്യം ചെയ്യും.