Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്നാട്ടിലേക്ക് പ്രവേശിക്കാന്‍ ഇനി മുതല്‍ ഇ-പാസ്സ് നിര്‍ബന്ധം

തമിഴ്നാട്ടിലേക്ക് പ്രവേശിക്കാന്‍ ഇനി മുതല്‍ ഇ-പാസ്സ് നിര്‍ബന്ധം

ശ്രീനു എസ്

, തിങ്കള്‍, 8 മാര്‍ച്ച് 2021 (16:13 IST)
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും വിദേശത്തുനിന്നുള്ളവര്‍ക്കും തമിഴ്നാട്ടിലേക്ക് പ്രവേശിക്കാന്‍ വീണ്ടും ഇ-പാസ്സ് കര്‍ശനമാക്കി. ഇ-പാസ്സ് ഹാജരാക്കാത്ത പക്ഷം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും വിദേശത്തുനിന്നുള്ളവരെയും തമിഴ്നാട്ടിലേക്ക് കടത്തിവിടില്ല. തമിഴ്നാട് സര്‍ക്കാര്‍ പുതുതായി പുറത്തിറക്കിയ ഓര്‍ഡറിലാണ് ഇതേ പറ്റി പറഞ്ഞിട്ടുള്ളത്. എന്നാല്‍ അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കര്‍ണാടകയെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
 
നേരത്തെ ഇ-പാസ്സ് സംവിധാനം ഉണ്ടായിരുന്നെങ്കിലും കോവിഡ് സാഹചര്യങ്ങളിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിലുണ്ടാകുന്ന കോവിഡ് വ്യാപനത്തിന്റെ വര്‍ധനവിനെ തുടര്‍ന്നാണ് ഇ-പാസ്സ് വീണ്ടും കര്‍ശനമാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹെർ സർക്കിൾ: സ്ത്രീകൾക്കായി പ്രത്യേക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി നീത അംബാനി