വ്യോമസേനയ്ക്കുവേണ്ടി 56 സി-295 വിമാനങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കി കേന്ദ്ര പ്രതിരോധ മന്ത്രാലയം. ഇതിന്റെ ഭാഗമായി സ്പെയിനിലെ എയർബസ് ഡിഫന്‍സ് ആന്റ് സ്‌പെയ്‌സുമായി പ്രതിരോധ മന്ത്രാലയം 22,000 കോടി രൂപയുടെ കരാറൊപ്പിട്ടു. രാജ്യത്ത് നിലവിലുള്ള ആവ്രോ-748 വിമാനങ്ങള്‍ക്ക് പകരമായാണ് പുതിയ വിമാനം ഉപയോഗിക്കുക.
56 വിമാനങ്ങളിൽ 16 എണ്ണം സ്പെയിനിലും 40 എണ്ണം ഇന്ത്യയിലുമാണ് നിർമിക്കുക. സ്‌പെയ്‌നില്‍ നിര്‍മിക്കുന്ന വിമാനങ്ങളുടെ നിര്‍മാണം 48 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും. ഇന്ത്യയിൽ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായി ചേര്‍ന്ന് എയര്‍ ബസ് 10 വര്‍ഷത്തിനുള്ളില്‍ 40 വിമാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കും.
ചരിത്രത്തിൽ ആദ്യമായാണ് സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയില്‍ സേനാ വിമാനങ്ങള്‍ നിര്‍മിക്കുന്നത്. സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയില്‍ സേനാ വിമാനങ്ങള്‍ നിര്‍മിക്കുന്നത്.