Select Your Language

Notifications

webdunia
webdunia
webdunia
webdunia

പത്താം ക്ലാസുകാരനും ടീച്ചറും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ വൈറല്‍; വിമര്‍ശിച്ചും പിന്തുണച്ചും ചര്‍ച്ച

ചിത്രങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്

Teacher Student romance video goes viral
, ശനി, 30 ഡിസം‌ബര്‍ 2023 (09:20 IST)
വിനോദയാത്രയ്ക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിയും അധ്യാപികയും തമ്മിലുള്ള സൗഹൃദ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കര്‍ണാടകയിലെ മുരുഗമല സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിയും അധ്യാപികയുമാണ് വിവാദ വീഡിയോയില്‍ ഉള്ളത്. അധ്യാപികയെ വിദ്യാര്‍ഥി എടുത്തുയര്‍ത്തുന്നതും ഇരുവരും പരസ്പരം ചുംബിക്കുന്നതും വീഡിയോയില്‍ കാണാം. 
 
ചിത്രങ്ങള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ നിരവധി പേര്‍ പങ്കുവെച്ചിട്ടുണ്ട്. നാടിന്റെ സംസ്‌കാരത്തിനു ചേരുന്നതല്ല ഇതെന്നു പറഞ്ഞാണ് മിക്കവരും ഈ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഒരു അധ്യാപികയും വിദ്യാര്‍ഥിയും സൗഹൃദ മനോഭാവത്തോടെ ചെയ്തതു മാത്രമായി കണ്ടാല്‍ മതിയെന്നായി മറ്റു ചിലര്‍. 

webdunia
 
അധ്യാപികയ്‌ക്കെതിരെ അന്വേഷണം നടത്തണമെന്ന് വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി മകരവിളക്ക് തീര്‍ത്ഥാടനം; ശബരിമല നട ഇന്ന് തുറക്കും