Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ഇരട്ട സ്ഫോടനം, ഭീകരാക്രമണമെന്ന് സംശയം

ജമ്മു വിമാനത്താവളത്തിൽ ഡ്രോൺ ഉപയോഗിച്ച് ഇരട്ട സ്ഫോടനം, ഭീകരാക്രമണമെന്ന് സംശയം
, ഞായര്‍, 27 ജൂണ്‍ 2021 (11:26 IST)
ജമ്മുകശ്‌മീർ വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയയിൽ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് സംശയം. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ സ്ഫോടനമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളില്ലെന്നുമാണ് വ്യോമസേന അറിയിക്കുന്നത്.
 
സ്ഫോടനത്തെ തുടർന്ന് എൻഎസ്ജി ബോംബ് സ്ക്വാഡും എത്തി പരിശോധന തുടരുകയാണ്. എൻഐഎ സംഘവും സ്ഥലത്തെത്തും. ഡ്രോൺ ഉപയോഗിച്ച് കൊണ്ടുള്ള അക്രമണം ഭീകരാക്രമണം ആണോ എന്നാണ് സംശയിക്കുന്നത്. സ്ഫൊടനത്തിൽ  ഒരു കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാട് പറ്റിയിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.
 
അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ജമ്മുവിലെ വിമാനത്താവളം. ഇവിടെ സാധാരണ വിമാനങ്ങളും സർവ്വീസ് നടത്തുന്നുണ്ടെങ്കിലും റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീഷണിയായി ഡെൽറ്റ പ്ലസ് വ്യാപനം, രണ്ടാം തരംഗം തീ‌രും മുൻപ് തന്നെ കേസുകൾ കൂടുന്നതിൽ ആശങ്ക