Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രധാനമന്ത്രിയെ ജെയ്‌ഷെ തീവ്രവാദികൾ ലക്ഷ്യം വക്കുന്നു, ഞായറാഴ്ച നടക്കുന്ന പൊതുപരിപാടിക്ക് കനത്ത സുരക്ഷ

പ്രധാനമന്ത്രിയെ ജെയ്‌ഷെ തീവ്രവാദികൾ ലക്ഷ്യം വക്കുന്നു, ഞായറാഴ്ച നടക്കുന്ന പൊതുപരിപാടിക്ക് കനത്ത സുരക്ഷ
, ശനി, 21 ഡിസം‌ബര്‍ 2019 (15:33 IST)
പൗരത്വ ഭേതഗതി നിയമത്തിനെതിരെ രാജ്യത്ത് സംഘർഷങ്ങൾ ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് ഭീകരാക്രമണ ഭീഷണി എന്ന് ഇന്റലിജൻസ് റിപ്പോർട്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിലെ രാംലീല മൈതാനത്തിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന പരിപാടിയുടെ സുരക്ഷ വർധിച്ചു.
 
ജെയ്‌ഷേ മുഹമ്മദ് തീവ്രവാദികൾ പ്രധാനമന്ത്രിയെ ലക്ഷ്യംവക്കുന്നു എന്നാണ് രഹസ്യന്വേഷണ വിഭാഗം എസ്‌പിജിക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഡെൽഹി പൊലീസിനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പരിപാടി നടക്കുന്ന പ്രദേശത്ത് പ്രതിഷേധങ്ങൾ ഒന്നും അനുവദിക്കില്ല. 
 
ഡൽഹിയിൽ അനധികൃത കോളനികൾ നിയമവിധേയമാക്കിയത് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനാണ് ഞായറാഴ്ച പ്രധാനമന്ത്രി രാംലീല മൈതാനത്ത് എത്തുന്നത്. ഏകദേശം 50,000ത്തിൽ അധികം ആളുകൾ ഈ പരിപാടിയിൽ പങ്കെടുക്കും എന്നാണ്. കണക്കുകൂട്ടൽ. ശക്തമായ പരിശോധനകൾക്ക് ശേഷമായിരിക്കും ആളുകളെ രാംലീല മൈതാനത്തിലേക്ക് കടത്തിവിടുക.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോണിയ ഗാന്ധി തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുന്നു; ആരോപണവുമായി നിർമല സീതാരാമൻ