Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശബ്ദമിശ്രണത്തിന്റെ ഉപകരണങ്ങൾ ജീവിതത്തിൽ തൊട്ടിട്ടില്ലാത്തയാൾക്കാണ് ജൂറി ദേശീയ പുരസ്കാരം നൽകിയതെന്ന് റസൂൽ പൂക്കുട്ടി

ശബ്ദമിശ്രണത്തിന്റെ ഉപകരണങ്ങൾ ജീവിതത്തിൽ തൊട്ടിട്ടില്ലാത്തയാൾക്കാണ് ജൂറി ദേശീയ പുരസ്കാരം നൽകിയതെന്ന് റസൂൽ പൂക്കുട്ടി
, വെള്ളി, 13 ഏപ്രില്‍ 2018 (18:53 IST)
നാഷണൽ അവാർഡ് ജൂറിക്കെതിരെ ഓസ്കാർ ജേതാവ് റാസൂൽ പൂക്കുട്ടി രംഗത്ത്. ശബ്ദലേഖനത്തിനുള്ള ദേശീയ  പുരസ്കാരം ജൂറി നൽകിയത് അനർഹയായ ആൾക്കെന്ന് റസൂൽ പൂക്കുട്ടി കുറ്റപ്പെടുത്തി. ജീവിതത്തിലിന്നുവരെ ശബ്ദലേഖനത്തിനുള്ള ഉപകരണങ്ങൾ കൈകൊണ്ട് തൊട്ടിട്ടില്ലാത്തയാൾക്കാണ് ആവാർഡ് നൽകിയിരിക്കുന്നത് എന്നതൽ സങ്കടപ്പെടുന്നു രസൂൽ പൂക്കുട്ടി ട്വിറ്ററിൽ കുറിച്ചു. 
 
ആവർഡ് ലഭിച്ച സിനിമയിൽ പകർത്തിയ 90 ശതമാനം ഡയലോഗുകളും വ്യക്തതയില്ലാത്തതായിരുന്നു. ചിത്രത്തിലെ മഴയുടേയും കാറ്റിന്റെയും ഗ്രാമാന്തരീക്ഷത്തിന്റെയും ശബ്ദങ്ങൾ സൂക്ഷ്മമായ ശബ്ദ സജ്ജീകരണത്തിലൂടെ പുനർനിർമ്മിച്ചതാണെന്ന് റസൂൽ പൂക്കുട്ടി വ്യക്തമാക്കുന്നു.
 
സൗണ്ട് റെക്കോർഡിസ്റ്റിന്റെയും സൗണ്ട് ഡിസൈനറുടേയും ജോലി എന്താണെന്ന് മനസിലാക്കുന്നതിൽ ജൂറി പരാജയപ്പെട്ടിരിക്കുന്നു എന്നും പൂക്കുട്ടി പറഞ്ഞു. അസാമീസ് ചിത്രമായ റോക്ക്‌സ്റ്റാറിലെ ശബ്ദമിശ്രണത്തിന് മല്ലികയാണ് ഇത്തവണ പുരസ്കാരത്തിന് അർഹയായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കസ്‌റ്റഡിയില്‍ എടുക്കുകയല്ല വേണ്ടത്, അറസ്‌റ്റാണ് ആവശ്യം’; ബിജെപി എംഎല്‍എ കുല്‍ദീപിനെ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി നിർദേശം