Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീഷണി തുടരുന്നു; ആസിഫാ ബാനുവിന്റെ കുടുംബം നാട് വിട്ടു

ഭീഷണി തുടരുന്നു; ആസിഫാ ബാനുവിന്റെ കുടുംബം നാട് വിട്ടു

kathua rape case
ജമ്മു കശ്‌മീരിലെ കത്തുവ ജില്ലയിൽ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആസിഫാ ബാനുവിന്റെ കുടുംബം നാട് വിട്ടു. പ്രദേശത്തെ ജനങ്ങളില്‍ നിന്നും അക്രമം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് കുടുംബം  സുരക്ഷിതമായ സ്ഥലത്തേക്ക് മാറിയതെന്ന് ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെയ്‌തു.

ആസിഫാ ബാനുവിന്റെ പിതാവ് മുഹമ്മദ് യൂസഫും ഭാര്യയേയും രണ്ട് കുട്ടികളുമാണ് ര​സാ​ന ഗ്രാ​മ​ത്തി​ൽ​ നി​ന്നും പോയത്. വളര്‍ത്തു മൃഗങ്ങളെയും ഇവര്‍ കൊണ്ടു പോയതായാണ് വിവരം. അടുത്ത മാസം കശ്‌മീര്‍ വിട്ടു പോകാന്‍ തീരുമാനിച്ചതായി മുഹമ്മദ് യൂസഫ് പറഞ്ഞു.

മു​ഹ​മ്മ​ദും കു​ടും​ബ​വും സാം​ബ ജി​ല്ല​യിലുള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടിലേക്ക് മാറിയതായും സൂചനയുണ്ട്.

ര​സാ​ന ഗ്രാ​മ​ത്തിലെ ഹി​ന്ദു സം​ഘ​ട​ന​ക​ളു​ടെ എ​തി​ർ​പ്പ് ആസിഫയുടെ കുടുംബത്തിനെതിരെ ശക്തമായി തുടരുകയാണ്. പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികളിലൊരാളും പൊലീസ് ഉദ്യോഗസ്ഥനുമായ ഖ​ജൂ​രി​യ​യെ വി​ട്ട​യ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്  ബി​ജെ​പി, ഹി​ന്ദു ഏ​ക്താ മ​ഞ്ച് പ്ര​വ​ർ​ത്ത​ക​ർ പ്രകടനം നടത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജയരാജ് മികച്ച സംവിധായകൻ, ശ്രീദേവി നടി, പാര്‍വതിക്ക് പ്രത്യേക പരാമര്‍ശം, ഫഹദ് സഹനടന്‍