Webdunia - Bharat's app for daily news and videos

Install App

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ജാര്‍ഖണ്ഡില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ - പിടിയിലായവരില്‍ എബിവിപി അംഗവും

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച; ജാര്‍ഖണ്ഡില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ - പിടിയിലായവരില്‍ എബിവിപി അംഗവും

Webdunia
ശനി, 31 മാര്‍ച്ച് 2018 (18:20 IST)
സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒമ്പത് പേരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവരെ ജുവൈനൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കും.

അറസ്റ്റിലായവരില്‍ കോച്ചിംഗ് സെന്റര്‍ ഡയറക്ടര്‍മാരും വിദ്യാര്‍ഥികളുമാണ് ഉള്‍പ്പെടുന്നത്. ഇതില്‍ രണ്ടുപേര്‍ ബിഹാറില്‍ നിന്നാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കേസെടുത്തു. ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുള്ളത് പത്താം ക്ലാസ്  ക്ലാസ് വിദ്യാര്‍ഥികളെയാണ്.

അതേസമയം,​ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് എബിവിപി അംഗത്തേയും അറസ്റ്റു ചെയ്തതായി റിപ്പോർട്ടുണ്ട്.

സംഭവത്തില്‍ ബിഹാറിലും ചോര്‍ന്ന ചോദ്യപേപ്പര്‍ ലഭിച്ചുവെന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് ജാര്‍ഖണ്ഡില്‍ അന്വേഷണം നടക്കുന്നത്. ഇതോടെ,​ ചോദ്യ പേപ്പർ ചോർച്ച ഡൽഹിയിലും ഹരിയാനയിലും മാത്രമായി ഒതുങ്ങന്നതല്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്.

സി​​​ബി​​​എ​​​സ്ഇ​​​യു​​​ടെ പ​​​ന്ത്ര​​​ണ്ടാം​​​ ക്ലാ​​​സി​​​ലെ സാ​​​മ്പ​​​ത്തി​​​ക ശാ​​​സ്ത്രത്തിന്‍റെയും പ​​​ത്താം​​​ ക്ലാ​​​സി​​​ലെ ക​​​ണ​​​ക്ക് പ​​​രീ​​​ക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോർന്നത്. ഇ​​​തോ​​​ടെ 28 ല​​​ക്ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാണ് വീ​​​ണ്ടും പ​​​രീ​​​ക്ഷ​​​ എ​​​ഴു​​​തേ​​​ണ്ടി​​​ വ​​​രുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments