Webdunia - Bharat's app for daily news and videos

Install App

'ഇതുവരെ ഒരു കടുവയും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ സഞ്ചരിക്കും, ഒരു ഭ്രാന്തനെപ്പോലെ', യോജിച്ച ഇണയെ കണ്ടെത്താൻ കടുവ നടന്നത് 1,300 കിലോമീറ്റർ !

Webdunia
തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (15:34 IST)
നടത്തംകൊണ്ട് ലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ സി1 എന്ന് പേരിട്ടിരിക്കുന്ന കടുവ. മഹാരാഷ്ട്രയിൽനിന്നും തെലങ്കാനയിലേക്കും, തെലങ്കാനയിൽനിന്നും തിരികെയുമാണ് ഈ നടത്തം. ഇപ്പോഴും യാത്ര തുടരുകയാണ് കടുവ. ഇതുവരെ 1300 കിലോമീറ്റരാണ് കടുവ താണ്ടിയത് എന്നാണ് റിപ്പോർട്ടുകൾ.  ലോകത്തിൽ തന്നെ ഒരു കടുവ സഞ്ചരിക്കുന്ന ഏറ്റവും വലിയ ദൂരമായാണ് ഇത് കണക്കാക്കപ്പെടുന്നത്.
 
ഭക്ഷണത്തിനും മനസിന് പിടിച്ച ഇണയേയും തേടിയായിരുന്നത്രെ കടുവയുടെ ഈ സവാരി. മഹാരാഷ്ട്രയിലെ ത്രിപേശ്വർ വന്യജിവി സങ്കേതത്തിൽനിന്നുമാണ് കടുവ യാത്ര ആരംഭിച്ചത്. നഗരങ്ങളും, ഗ്രാമങ്ങളും ദേശീയ പാതകളുമെല്ലാം താണ്ടിയായിരുന്നു ഒരു കൂസലുമില്ലാതെ സി1 കടുവയുടെ സഞ്ചാരം. രാജ്യത്ത് കടുവകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. അതിനാൽ വേട്ടയാടാനുള്ള ഇടത്തിനായി കടുത്ത മത്സരമാണ് നടക്കുന്നത്. അതാവാം സി1 കടുവയെ ഇത്ര ദൂരം സഞ്ചരിക്കാൻ പ്രേരിപ്പിച്ചത് എന്നാണ് ഗവേഷകരുടെ നിഗമനം. 
 
റേഡിയോ കോളാർ ഘടിപ്പിച്ചാണ് കടുവയുടെ സഞ്ചാരപഥം ഗവേഷകർ കണ്ടെത്തിയത്. സി1 കടുവയോടൊപ്പം തന്നെ മറ്റൊരു കടുവയും യാത്ര ആരംഭിച്ചിരുന്നു. എന്നാൽ ഈ കടുവ വെറും 650 കിലോമീറ്റർ മാത്രമാണ് സഞ്ചരിച്ചത്. സാധരണ കടുവകൾ നിശ്ചിത ദൂരപരിധിക്കുള്ളിൽ മാത്രമാണ് സഞ്ചരിക്കാറുള്ളത്. എന്നാൽ ഇരയുടെ ദൗർലഭ്യം കാരണം മറ്റു കടുവകളും ഇത്തരത്തിൽ സഞ്ചരിക്കാറുണ്ടാവാം എന്നാണ് ഗവേഷകരുടെ അനുമാനം.  

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments