കടുത്ത നിയന്ത്രണങ്ങൾ, 10 വയസിന് താഴെ പ്രായമുള്ള കുട്ടികളും, 65 വയസിന് മുകളിൽ പ്രായമുള്ളവരും വീടിന് പുറത്തിറങ്ങരുത്

വ്യാഴം, 19 മാര്‍ച്ച് 2020 (18:16 IST)
കോവിഡ് 19 സമൂഹ വ്യാപനത്തിലേക്ക് നീങ്ങാതിരിക്കാൻ കടുത്ത നിയന്ത്രങ്ങളുമായി കേന്ദ്ര സർക്കാർ. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളും 65 വയസിന് മുകളിൽ പ്രായമുള്ളവരും വീടിന് പുറത്തിറങ്ങരുത് എന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി നിർദേശം നൽകിയിരിക്കുന്നത്. ഞായറാഴ്ച മുതൽ ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
 
ഞായറാഴ്ച മുതൽ രാജ്യത്തേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കും. ഒരാഴ്ചക്ക് ശേഷം മാത്രമേ വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം എടുക്കു. വിദ്യാർത്ഥികൾക്കും രോഗികൾക്കും ഭിന്നശേഷിക്കാർക്കും ഒഴികെയുള്ള യാത്രാ ഇളവുകൾ ഇന്ന് അർധരാത്രിയോടെ റെയിൽവേയും വ്യോമയാന വകുപ്പും റദ്ദാക്കും.    
 
ഒരു വിഭാഗം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയിട്ടുണ്ട്. ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാർ ആഴ്ചയിൽ ഇടവിട്ട് ജോലിയിൽ പ്രവേശിച്ചാൽ മതിയാകും. ഇവരുടെ ജോലി സമയക്രമം മാറ്റാൻ തീരുമാനമായി. സ്വകാര്യ മേഘലയിലെ ജീവനക്കാക്ക് വർക്ക് ഫ്രം ഹോമിനായി സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പഞ്ചാബിൽ കോവിഡ് സ്ഥിരീകരിച്ച രോഗി മരിച്ചു, രാജ്യത്ത് നാലാമത്തെ കോവിഡ് മരണം