Webdunia - Bharat's app for daily news and videos

Install App

Tirunelveli Honour Killing: ഐടിയിൽ രണ്ട് ലക്ഷത്തോളം ശമ്പളം പോലും കവിനെ തുണച്ചില്ല, ദുരഭിമാനക്കൊല നടത്തിയത് പോലീസ് ദമ്പതികൾ, അറസ്റ്റ് ചെയ്യാതെ പോലീസ്

ഐടി പ്രൊഫഷണലെന്ന നിലയില്‍ ഉയര്‍ന്ന ശമ്പളമുണ്ടായിട്ടും കവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ജാതിയായിരുന്നു. കേസില്‍ ഒന്നും രണ്ടും പ്രതികളായവര്‍ പോലീസ് ഉദ്യോഗസ്ഥരാണ്.

അഭിറാം മനോഹർ
ചൊവ്വ, 29 ജൂലൈ 2025 (14:20 IST)
Kavin Murder
തിരുനെല്‍വേലി: തമിഴ്നാടിനെ നടുക്കിയ ദുരഭിമാനക്കൊലയില്‍ സര്‍ക്കാരിന്റെ ധനസഹായം വേണ്ടെന്ന് കൊല്ലപ്പെട്ട കവിന്റെ കുടുംബം. സഹായധനം വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ പ്രതിനിധികളെ യുവാവിന്റെ കുടുംബം തിരിച്ചയച്ചു. ധനസഹായമല്ല നീതിയാണ് വേണ്ടതെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. ഐടി പ്രൊഫഷണലെന്ന നിലയില്‍ ഉയര്‍ന്ന ശമ്പളമുണ്ടായിട്ടും കവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ജാതിയായിരുന്നു. കേസില്‍ ഒന്നും രണ്ടും പ്രതികളായവര്‍ പോലീസ് ഉദ്യോഗസ്ഥരാണ്. ഇവരുടെ മകളുമായുള്ള പ്രണയമാണ് ഐടിയില്‍ വലിയ ശമ്പളം വാങ്ങിയിരുന്ന കവിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്.
 
കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് ഇക്കാര്യത്തില്‍ ഒളിച്ചുകളി തുടരുകയാണെന്നും ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്നും കവിന്റെ കുടുംബം വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ ധനസഹായമല്ലാതെ മറ്റൊരു ഇടപെടലും സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അതിനാല്‍ തന്നെ വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവും ശക്തമാണ്. ഐടി മേഖലയില്‍ മാസം രണ്ട് ലക്ഷത്തോളം ശമ്പളമുള്ള വ്യക്തിയായിരുന്നു കവിന്‍. എഞ്ചിനിയറിങ് ബിരുദധാരിയും മികച്ച ശമ്പളവും ഉണ്ടായിട്ടും കവിനെ കൊലപ്പെടുത്താന്‍ കാരണമായത് ജാതിബോധം ഒന്ന് മാത്രമാണെന്ന് വ്യക്തമാണ്. എന്നാല്‍ സംഭവത്തില്‍ പ്രതികരണം നടത്താന്‍ ഡിഎംകെ നേതാക്കളാരും തന്നെ രംഗത്ത് വന്നിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് കെവിന്റെ കുടുംബം സര്‍ക്കാര്‍ പ്രതിനിധികളെ തിരിച്ചയച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലയാളികള്‍ക്ക് ദക്ഷിണ റെയില്‍വേയുടെ പൂജാ സമ്മാനം; വീക്ക്ലി എക്സ്പ്രസ് കോട്ടയം വരെ നീട്ടി

വീട്ടില്‍ സ്വര്‍ണ്ണ പീഠത്തില്‍ ആചാരങ്ങള്‍, ഭക്തരില്‍ നിന്ന് പണം തട്ടിയെടുത്തു; ശബരിമല ദ്വാരപാലക സ്വര്‍ണ്ണപീഠ വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മധ്യേഷ്യയിൽ ഞങ്ങളൊരു നിർണായക നീക്കത്തിന് ഒരുങ്ങുകയാണ്, ട്രംപ് നൽകിയ സൂചന ഗാസയെ പറ്റിയോ?, സോഷ്യൽ മീഡിയയിൽ ചർച്ച

ആൾക്കൂട്ടം വരുമ്പോൾ നേതാക്കൾ സമയനിഷ്ട പുലർത്തണം: ഉദയനിധി സ്റ്റാലിൻ

ട്രംപ് 100 ശതമാനം താരിഫ് കൊണ്ടുവന്നാൽ ചൈനയുടെ പണി തീരും, ഇന്ത്യയും ചൈനയും ചേർന്ന് തൊഴിലും പണവും തട്ടിയെടുക്കുന്നു: പീറ്റർ നവാരോ

അടുത്ത ലേഖനം
Show comments