Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്രയേല്‍ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നു; പ്രധാനമന്ത്രിയുടേത് ലജ്ജാകരമായ മൗനമെന്ന് സോണിയ ഗാന്ധി

ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരനില്‍ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്.

sonia

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 29 ജൂലൈ 2025 (12:49 IST)
sonia
ഇസ്രയേല്‍ ജനങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്നുവെന്നും പ്രധാനമന്ത്രി മോദിയുടേത് ലജ്ജാകരമായ മൗനമാണെന്നും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പറഞ്ഞു. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരനില്‍ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി കേന്ദ്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്.
 
ഗാസയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി അനുകൂലമായ നിലപാട് എടുക്കാത്തത് ഭീരുത്വപരമായ വഞ്ചനയാണെന്നും സോണിയ ഗാന്ധി പറഞ്ഞു. ധീരമായ വാക്കുകളില്‍ പ്രധാനമന്ത്രി സംസാരിക്കേണ്ട സമയം അതിക്രമിച്ചെന്നും സോണിയ ഗാന്ധി പറയുന്നു. 1974 അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലാണ് പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗീകരിക്കുന്ന ആദ്യ അറബി ഇതര രാജ്യമായി ഇന്ത്യ മാറിയത്.
 
ഗ്ലോബല്‍ സൗത്ത് രാഷ്ട്രങ്ങള്‍ ഇന്ത്യയുടെ നേതൃത്വത്തിലാണ് പ്രതിക്ഷ അര്‍പ്പിക്കുന്നതെന്നും ലേഖനത്തില്‍ സോണിയ ഗാന്ധി പറയുന്നു. 17000 കുട്ടികളടക്കം 55,000 പാലസ്തീനികളാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഗാസയില്‍ കൊല്ലപ്പെട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Nimisha priya Case: നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കി, പോസ്റ്റ് പിൻവലിച്ചിട്ടില്ലെന്ന് കാന്തപുരത്തിൻ്റെ ഓഫീസ്