Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ 68 കൊവിഡ് മരണം, കേരളത്തിൽ നിന്നെത്തിയ 11 പേർക്ക് കൂടി കൊവിഡ്

ചെന്നൈ , ശനി, 27 ജൂണ്‍ 2020 (19:27 IST)
ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്ന് 3713 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 78,335 ആയി. മരണനിരക്കും തമിഴ്‌നാട്ടിൽ കൂടിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 68 പേരാണ് തമിഴ്‌നാട്ടിൽ മരണപ്പെട്ടത്. ഇതോടെ മരണസംഖ്യ 1025 ആയി. ചെന്നൈയിൽ മാത്രം 51,699 കൊവിഡ് രോഗികളുണ്ട്. അതേസമയം കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലെത്തിയ 11 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.ഇതുവരെ കേരളത്തിൽ നിന്നെത്തിയ 117 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
 
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷമായി ഉയർന്നിരിക്കുകയാണ്.രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷത്തിലേക്ക് എത്തിയത് 40 ദിവസത്തിലാണ്.കഴിഞ്ഞ ആറു ദിവസത്തിൽ മാത്രം ഒരു ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 18522 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഉയരുമ്പോളും രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിക്കുന്നത് മാത്രമാണ് നിലവിൽ ആശ്വാസം നൽകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ധനവില വര്‍ധനവിനെതിരെ കേന്ദ്ര-സംസ്ഥാന ഓഫീസുകള്‍ക്കു മുന്‍പില്‍ 29ന് കോണ്‍ഗ്രസ് പ്രതിഷേധം