Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശാഖപട്ടണത്ത് തക്കാളി വില 150 കടന്നു, കൊൽക്കത്തയിൽ 150ന് അരികെ

വിശാഖപട്ടണത്ത് തക്കാളി വില 150 കടന്നു, കൊൽക്കത്തയിൽ 150ന് അരികെ
, ബുധന്‍, 5 ജൂലൈ 2023 (14:41 IST)
സാധാരണക്കാരന്റെ വയറിനടിച്ച് തക്കാളിയുടെ വില രാജ്യമെങ്ങും കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ വില 150 കടന്നു. രണ്ടാഴ്ചക്കുള്ളില്‍ തക്കാളി വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് തക്കാളിയുടെ ശരാശരി വില കിലോയ്ക്ക് 83.29 രൂപയാണ്. വിശാഖപട്ടണത്തും മുറാദാബാദിലും വില 150 കടന്നു. കൊല്‍ക്കത്തയില്‍ 148 രൂപയും ഡല്‍ഹിയില്‍ 110മാണ് തക്കാളിയുടെ വിലനിലവാരം.
 
രാജ്യത്തെ വിവിധ നഗരങ്ങളില്‍ ചെന്നെയിലും മുംബൈയിലും മാത്രമാണ് തക്കാളി ലഭ്യമാവുന്നത്. ചെന്നെയില്‍ റേഷന്‍ കടകളിലൂടെ കിലോയ്ക്ക് 60 രൂപ നിരക്കിലാണ് തക്കാളി വില്‍ക്കുന്നത്. ചില്ലറവില്‍പ്പനശാലകളില്‍ തക്കാളി വില കിലോയ്ക്ക് 110-120 നുമിടയിലാണ്. ബംഗാളില്‍ അനിയന്ത്രിതമായി വില ഉയര്‍ന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇടപ്പെട്ടതായാണ് വിവരം. ന്യായവിലയില്‍ പച്ചക്കറി വിതരണം ചെയ്യണമെന്ന് കച്ചവടക്കാര്‍ക്ക് ബംഗാള്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ പോയ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി