ഇന്ത്യയ്ക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന ഭീഷണിയില്‍ മലക്കം മറിഞ്ഞ് ട്രംപ്; തീരുമാനം ഇപ്പോഴില്ല
റഷ്യയില്‍ നിന്ന് അമേരിക്ക രാസവളം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു.
ഇന്ത്യയ്ക്കുമേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന ഭീഷണിയില്‍ മലക്കം മറിഞ്ഞ് ട്രംപ്. റഷ്യയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു. റഷ്യയില്‍ നിന്ന് അമേരിക്ക രാസവളം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു.
ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യയില്‍ നിന്ന് രാസവളം അമേരിക്ക ഇറക്കുമതി ചെയ്യുന്നതിനെ കുറിച്ച് അറിയില്ലെന്ന് ട്രംപ് മറുപടി പറഞ്ഞു. അതേസമയം അമേരിക്കയുടെ ഇന്ത്യയ്‌ക്കെതിരായ നീക്കത്തെ റഷ്യ അപലപിച്ചു. സ്വന്തം വ്യാപാര പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള ഇന്ത്യയുടെ അവകാശത്തെയാണ് അമേരിക്ക എതിര്‍ക്കുന്നതെന്ന് റഷ്യ പറഞ്ഞു.
അതേസമയം ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ സന്ദര്‍ശനത്തിന് മോസ്‌കോയിലെത്തി. കൂടാതെ ഈ മാസം തന്നെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ റഷ്യയിലെത്തുമെന്നാണ് വിവരം. റഷ്യന്‍ സന്ദര്‍ശനത്തിലൂടെ അമേരിക്കയ്ക്ക് ശക്തമായ മറുപടി നല്‍കുകയാണ് ഇന്ത്യ. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് നടപടി.