Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോളി ആഘോഷത്തിനിടെ അപമര്യാദ: നടിയുടെ പരാതിയിൽ സഹനടനെതിരെ കേസ്

TV Actress

അഭിറാം മനോഹർ

, ഞായര്‍, 16 മാര്‍ച്ച് 2025 (08:47 IST)
ഹോളി പാര്‍ട്ടിക്കിടെ സഹനടന്‍ മോശമായി പെരുമാറിയെന്നാരോപിച്ച് സീരിയല്‍ നടി പരാതി നല്‍കി. ഒട്ടേറെ വെബ് സീരീസുകളിലും സീരിയലുകളിലും പ്രധാനവേഷം ചെയ്യുന്ന നടിയാണ് വെള്ളിയാഴ്ച മുംബയില്‍ സംഘടിപ്പിച്ച ഹോളി ആഘോഷത്തിനിടെ സഹനടന്‍ അപമര്യാദമായി പെരുമാറിയെന്ന് പരാതി നല്‍കിയത്.
 
 സീരിയലിന്റെ നിര്‍മാണ കമ്പനിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ മറ്റ് സ്ത്രീകളോടും ഇയാള്‍ അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ നിന്നും മൊഴിയെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

USA attacks Houthi: ഹൂതികളെ തുടച്ചുനീക്കും, അപ്രതീക്ഷിത വ്യോമാക്രമണവുമായി യു എസ്, 15 പേർ കൊല്ലപ്പെട്ടു