Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുപിയില്‍ അര്‍ധരാത്രി 25-ാംമത്തെ നിലയില്‍ നിന്ന് വീണ് ഇരട്ട സഹോദരന്മാര്‍ക്ക് ദാരുണാന്ത്യം

Uttar Pradesh

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (12:05 IST)
യുപിയില്‍ അര്‍ധരാത്രി 25മത്തെ നിലയില്‍ നിന്ന് വീണ് ഇരട്ട സഹോദരന്മാര്‍ക്ക് ദാരുണാന്ത്യം. ഗാസിയാബാദില്‍ ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. 14വയസ് പ്രായമുള്ള ഇരട്ട സഹോദരന്മാരാണ് മരണപ്പെട്ടത്. കുട്ടികള്‍ എങ്ങനെയാണ് ഫ്‌ളാറ്റില്‍ ഇത്രയും ഉയരത്തില്‍ നിന്ന് വീണതെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. സംഭവ സമയത്ത് കുട്ടികളുടെ പിതാവ് മുംബൈയില്‍ ഒരു ഔദ്യോഗിക ടൂറിലായിരുന്നെന്നും വീട്ടില്‍ മാതാവും സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും പൊലീസ് പറയുന്നു. 
 
സത്യനാരായണന്‍, സൂര്യനാരായണ്‍ എന്നീ രണ്ടുപേരാണ് മരണപ്പെട്ടത്. വീഴ്ചയില്‍ തന്നെ രണ്ടുപേരും മരണപ്പെട്ടു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കുകയുള്ളുവെന്ന് പൊലീസ് പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിര്‍ത്തികള്‍ തുറന്നു: ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഏതൊക്കെ രാജ്യങ്ങളില്‍ ടൂറിനുപോകാം?