Publish Date: Tue, 11 Aug 2020 (10:17 IST)
Updated Date: Tue, 11 Aug 2020 (10:21 IST)
യുഎഇ വിസയുള്ളവര്‍ക്ക് തിരിച്ചുപോകാനുള്ള അനുമതി ലഭിച്ചു. ഇക്കാര്യം ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിട്ടതായി യുഎഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ പവന്‍ കപൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
നേരത്തേ യുഎയിലെ താമസമുള്ള വിസക്കാര്‍ക്കുമാത്രമായിരുന്നു യാത്ര അനുമതിയുണ്ടായിരുന്നത്. എന്നാലിപ്പോള്‍ വിസയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും തിരിച്ചുപോകാനുള്ള അനുവാദമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം കാലാവധികഴിഞ്ഞ സന്ദര്‍ശക വിസകളുടെ കാലാവധി യുഎഇ ഒരു മാസം കൂടി നീട്ടിവച്ചു. ഓഗസ്റ്റ് 11മുതലാണ് ഒരുമാസത്തേക്ക് നീട്ടിയത്.