Webdunia - Bharat's app for daily news and videos

Install App

എല്ലാദിവസവും തെർമൽ സ്കാനിങ്, ആഴ്ചയിൽ ആറുദിവസം ക്ലാസ്, കോളേജുകൾ തുറക്കുന്നതിന് യുജിസിയുടെ മാർഗനിർദേശങ്ങൾ

Webdunia
വെള്ളി, 6 നവം‌ബര്‍ 2020 (09:42 IST)
രാജ്യത്ത് കോളേജുകളും സർവകലാശലകളും തുറക്കുന്നതിൽ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി യുജിസി. സംസ്ഥാന സർവകലാശകളും, കോളേജുകളും തുറക്കുന്നതിൽ കൊവിഡ് സഹചര്യങ്ങൾ വിലയിരുത്തി അതത് സംസ്ഥാന സർക്കാരുകൾക്ക് തീരുമാനമെടുക്കാം. കേന്ദ്ര സർവകലാശാലകളും കേന്ദ്ര സർക്കാർ ധനസഹായത്തോടെ പ്രവർത്തിയ്ക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിൽ വൈസ് ചാൻസിലർമാർക്കും സ്ഥാപന മേധവികൾക്കും തീരുമാനമെടുക്കാം.
 
ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ ഗവേഷണം നടത്തന്നവർ, പിജി വിദ്യാർത്ഥികൾ, അവസാന വർഷ ബിരുദ വിദ്യാർത്ഥികൾ എന്നിവർക്ക് മാത്രമായി ആദ്യഘട്ടത്തിൽ സ്ഥാപനങ്ങൾ തുറക്കുന്നതാണ് ഉചിതം. ആർട്സ് വിഷയങ്ങളിൽ ഓൺലൈൻ പഠനരീതി തുടരുന്നതാവും നല്ലത്. ആവശ്യമെങ്കിൽ കോളേജുകളിൽ എത്തി സംശയ നിവരണത്തിന് അവസരം ഒരുക്കാം. കളേജിൽ എത്താൻ താൽപര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് അവസരം നൽകണം.
 
ഹോസ്റ്റലുകൾ അത്യാവശ്യമെങ്കിൽ മാത്രമേ പ്രവർത്തിയ്ക്കാവു, ഹോസ്റ്റലിൽ ഒരു മുറിയിൽ ഒരാൾക്ക് മാത്രമേ പ്രവേശനം അനുവദിയ്ക്കാവു. കണ്ടെയ്‌ൻമെന്റ് സോണിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിയ്ക്കരുത്.. വീടുകളിൽനിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് എല്ലാ ദിവസവും തെർമൽ സ്കാനിങ് നടത്തണം. ക്ലാസുകൾ ആഴ്ചയിൽ ആറുദിവസമായി വർധിപ്പിയ്ക്കണം. അധ്യാപന സമയവും ക്ലാസുകളൂടെ എണ്ണവും വർധിപ്പിയ്ക്കണം.  എന്നിങ്ങനെയാണ് പ്രധാന നിർദേശങ്ങൾ.     

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് എന്നെ ഉപേക്ഷിച്ചു, ഞാന്‍ എന്റെ മകനു വേണ്ടി ജീവിച്ചു: ഹൈക്കോടതി വിധിയില്‍ തകര്‍ന്ന് പ്രഭാവതി അമ്മ

സുപ്രീം കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കി; ഫരീദാബാദ് സ്ത്രീക്ക് 1.25 ലക്ഷം രൂപ പിഴ

ജിഎസ്ടി ഘടന പരിഷ്‌കരണം: സംസ്ഥാനത്തിന് ഉണ്ടാകുന്ന വരുമാന നഷ്ടത്തെപ്പറ്റി ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

സർവീസ് സഹകരണ ബാങ്കുകളിൽ ജോലി, ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം

പാക് ഭീകരവാദികൾ നേപ്പാൾ വഴി നുഴഞ്ഞുകയറി?, ബിഹാറിൽ കനത്ത ജാഗ്രതാനിർദേശം

അടുത്ത ലേഖനം
Show comments