സ്ത്രീകള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. സ്ത്രീ സംരംഭങ്ങള്‍ക്ക് രണ്ടുകോടി രൂപ വരെ വായ്പ പ്രഖ്യാപിച്ചു. ഇത് 5 ലക്ഷം സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. കൂടാതെ ഹോംസ്റ്റേക്ക് ആയി മുദ്ര ലോണുകള്‍ നല്‍കുമെന്നും സ്വകാര്യ പങ്കാളിത്തത്തോടെ 50 ടൂറിസം കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും നിലവിലെ കേന്ദ്രങ്ങളില്‍ സൗകര്യങ്ങള്‍ ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞു.
കൂടാതെ എഐ വിദ്യാഭ്യാസത്തിനായി പുതിയ കേന്ദ്രം സ്ഥാപിക്കുമെന്നും ഇതിനായി 500 കോടി രൂപ വകയിരുത്തിയെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ കേന്ദ്ര മന്ത്രി അറിയിച്ചു. പാലക്കാട് ഉള്ളവര്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിച്ചു. മെഡിക്കല്‍ കോളേജുകള്‍ക്ക് 10000 സീറ്റുകള്‍ കൂട്ടുകയും ചെയ്തിട്ടുണ്ട്.