Webdunia - Bharat's app for daily news and videos

Install App

വിദ്യാർഥിയുടെ മുഖത്ത് മറ്റ് കുട്ടികളെ കൊണ്ട് അടിപ്പിച്ച സംഭവം, ഒടുവിൽ അധ്യാപികയ്ക്കെതിരെ കേസെടുത്ത് യു പി പോലീസ്

Webdunia
ഞായര്‍, 27 ഓഗസ്റ്റ് 2023 (08:49 IST)
ക്ലാസ് മുറിയില്‍ ഹിന്ദു വിദ്യാര്‍ഥികളെ കൊണ്ട് മുസ്ലീം വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ അധ്യാപികയ്‌ക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും കേസെടുക്കാതിരുന്ന തീരുമാനത്തിനെതിരെ പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ മുസാഫര്‍നഗര്‍ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
 
അതേസമയം ഇത് നിസ്സാരമായ സംഭവമാണെന്നും അംഗപരിമിത ആയതിനാല്‍ കുട്ടിയെ തല്ലാന്‍ മറ്റ് വിദ്യാര്‍ഥികളെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും അധ്യാപിക പറയുന്നു. ഹോം വര്‍ക്ക് ചെയ്യാതെ വന്നതിനാലാണ് ശിക്ഷിച്ചത്. കുട്ടിയെ ശിക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. അതിനാല്‍ സഹപാഠികളെ കൊണ്ട് തല്ലിച്ചു. സംഭവസ്ഥലത്ത് വിദ്യാര്‍ഥിയുടെ ബന്ധുവുണ്ടായിരുന്നു. അവന്‍ പകര്‍ത്തിയ വീഡിയോയാണ് പ്രചരിച്ചതെന്നാണ് അധ്യാപിക പറയുന്ന ന്യായീകരണം.
 
മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. ക്ലാസിന് മുന്നില്‍ നിര്‍ത്തിയ വിദ്യാര്‍ഥിയെ തല്ലാന്‍ അധ്യാപിക തൃപ്ത ത്യാഗി നിര്‍ദേശിക്കുന്നതും അതനുസരിച്ച് ഓരോ വിദ്യാര്‍ഥിയും വന്ന് കുട്ടിയുടെ മുഖത്ത് അടിക്കുന്നതും വീഡിയോയിലുണ്ട്. പതിയെ അടിക്കുന്ന കുട്ടികളോട് ശക്തിയായി അടിക്കാന്‍ അധ്യാപിക പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രമസമാധാന ചുമതലയില്‍ നിന്ന് എഡിജിപി അജിത് കുമാറിനെ നീക്കി; തീരുമാനം മുഖ്യമന്ത്രിയുടേത്

എഡിജിപി എംആര്‍ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രത്തില്‍ മോഷണം; പൂജാരി അറസ്റ്റില്‍

തിരുവനന്തപുരം നഗരത്തില്‍ വരും ദിവസങ്ങളില്‍ ജലവിതരണം തടസ്സപ്പെടും; ഈ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ശ്രദ്ധിക്കണം

റേഷൻ അരി തൂക്കത്തിൽ വൻ വെട്ടിപ്പ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ നിക്ഷേപം 869.2 കിലോഗ്രാം

അടുത്ത ലേഖനം
Show comments