Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്റർനെറ്റിൽ അശ്ലീലം തിരയുന്നവരെ നിരീക്ഷിക്കാൻ യുപി പോലീസ്, തീരുമാനം സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയാൻ

ഇന്റർനെറ്റിൽ അശ്ലീലം തിരയുന്നവരെ നിരീക്ഷിക്കാൻ യുപി പോലീസ്, തീരുമാനം സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയാൻ
, ബുധന്‍, 17 ഫെബ്രുവരി 2021 (14:53 IST)
ഇന്റർനെറ്റിൽ അശ്ലീല ഉള്ളടക്കമുള്ള ചിത്രങ്ങളും വീഡിയോകളും മറ്റു വിവരങ്ങളും തിരയുന്നവരെ നിരീക്ഷിക്കാൻ ഉത്തർപ്രദേശ് പോലീസിന്റെ തീരുമാനം. ഇതിനായി ഒരു കമ്പനിയെ യുപി പോലീസ് ചുമതലപ്പെടുത്തി. അശ്ലീലം തിരയുന്നവരുടെ വിവരങ്ങൾ കമ്പനി യുപി പോലീസിന് കൈമാറും.
 
സ്ത്രീകളുടെ സുരക്ഷയ്ക്കായാണ് ഇത്തരമൊരു പദ്ധതി ആരംഭിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.അശ്ലീല ഉള്ളടക്കം തിരയുന്നവർക്ക് ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് നൽകും. ഇവരുടെ എല്ലാ വിവരങ്ങളും പോലീസിന്റെ കൈവശമുണ്ടാകും. അതിനാൽ ഏതെങ്കിലും സ്ഥലത്ത് സ്ത്രീകൾക്കെതിരേ അതിക്രമം നടന്നാൽ കുറ്റവാളിയെ കണ്ടെത്താനും ഇത് പോലീസിനെ സഹായിക്കും.ഉത്തർപ്രദേശ് വിമൻ പവർലൈൻ വിങ് അഡീ. ഡയറക്ടർ ജനറൽ നീര റാവത് മാധ്യമങ്ങളോട് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചു