UPI Down: ഗൂഗിള്‍ പേ, ഫോണ്‍ പേ പണിമുടക്കി; രാജ്യത്തുടനീളം യുപിഐ സേവനങ്ങള്‍ നിശ്ചലം
സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് യുപിഐ സേവനങ്ങള്‍ താറുമാറായത്
UPI Down: ഗൂഗിള്‍ പേ, ഫോണ്‍ പേ അടക്കമുള്ള യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) സേവനങ്ങള്‍ പണിമുടക്കി. കഴിഞ്ഞ കുറേ മണിക്കൂറുകളായി ഡിജിറ്റല്‍ പണമിടപാടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല.
സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് യുപിഐ സേവനങ്ങള്‍ താറുമാറായത്. പ്രശ്‌നം പരിഹരിക്കാന്‍ ഏതാനും മണിക്കൂറുകള്‍ കൂടി വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ചില ബാങ്ക് അക്കൗണ്ടുകളിലും സേവനങ്ങള്‍ നിശ്ചലമായിട്ടുണ്ട്.
എച്ച്.ഡി.എഫ്.സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊടാക് മഹീന്ദ്ര ബാങ്ക് തുടങ്ങി പ്രമുഖ ബാങ്കുകളുടെ സേവനങ്ങളില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
സാങ്കേതിക പ്രശ്‌നമാണ് കാരണമെന്നും പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ ആറാം തവണയും ഒരുമാസത്തിനിടെ മൂന്നാം തവണയുമാണ് യുപിഐ സേവനം തടസ്സപ്പെടുന്നത്. രണ്ടാം ശനിയാഴ്ച ആയതിനാല്‍ ബാങ്കില്‍ നേരിട്ടു പോയി ഇടപാടുകള്‍ നടത്താനും സാധിക്കില്ല.