6 മാസം മുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്ന നടി ഊര്‍മ്മിള രാജിവച്ചു, തമ്മിലടിക്കാന്‍ കോണ്‍ഗ്രസ് തന്നെ ഉപകരണമാക്കുന്നുവെന്നും ഊര്‍മ്മിള !

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (16:50 IST)
നടി ഊര്‍മ്മിള മഠോണ്ട്‌കര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ആറുമാസം മുമ്പാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഊര്‍മ്മിള ബി ജെ പിയില്‍ ചേരുമോ എന്ന് വ്യക്തമായിട്ടില്ല. എന്തായാലും രാജിക്കാര്യം ഊര്‍മ്മിള ഔദ്യോഗികമായി പ്രഖ്യാപിച്ചു. 
 
കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിക്ക് തന്നെ പാര്‍ട്ടി ആയുധമാക്കുകയാണെന്ന് ആരോപിച്ചാണ് ഊര്‍മ്മിള രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടി കഴിവിന്‍റെ പരമാവധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുമെന്നും ഊര്‍മ്മിള വ്യക്തമാക്കി.
 
മോശം പ്രകടനം കാഴ്ച വയ്ക്കുന്ന ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരുവിവരങ്ങള്‍ ഊര്‍മ്മിള നേതൃത്വത്തിന് നല്‍കിയിരുന്നു. എന്നാല്‍ അത്തരക്കാര്‍ക്ക് പുതിയ സ്ഥാനങ്ങള്‍ നല്‍കുന്നതാണ് പിന്നീടുകാണുന്നതെന്നും ഇതും പാര്‍ട്ടിവിടാന്‍ കാരണമായെന്നും ഊര്‍മ്മിള പറയുന്നു.
 
കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ മുംബൈ നോര്‍ത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നെങ്കിലും ഊര്‍മ്മിള പരാജയപ്പെട്ടിരുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഇരട്ടകളെ കൊന്നാൽ പ്രശ്നങ്ങൾ തീരും' സുഹൃത്തിന്റെ കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തി അയൽവാസി