Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏകാദശി നാളിൽ വിക്ഷേപണം നടത്തിയതിനാലാണ് അമേരിക്കയുടെ ചാന്ദ്ര ദൗത്യം വിജയിച്ചത് ; മുൻ ആർഎസ്എസ് നേതാവ്

അമേരിക്ക അവരുടെ ബഹിരാകാശ പേടകം 38 തവണ ചന്ദ്രനിറക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഓരോ തവണയും പരാജയപ്പെട്ടു.

ഏകാദശി നാളിൽ വിക്ഷേപണം നടത്തിയതിനാലാണ് അമേരിക്കയുടെ ചാന്ദ്ര ദൗത്യം വിജയിച്ചത് ; മുൻ ആർഎസ്എസ് നേതാവ്
, ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (08:49 IST)
ഏ​കാ​ദ​ശി നാ​ളി​ല്‍ വി​ക്ഷേ​പ​ണം ന​ട​ത്തി​യ​തു​കൊ​ണ്ടാ​ണ് അ​മേ​രി​ക്ക​ന്‍ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​യ നാ​സ​യു​ടെ ദൗ​ത്യം വി​ജ​യി​ച്ച​തെ​ന്നു സം​ഭാ​ജി ഭി​ഡെ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യം ല​ക്ഷ്യ​ത്തി​ലെ​ത്താ​ത്ത​തി​നെ പ​രാ​മ​ര്‍​ശി​ച്ചാ​യി​രു​ന്നു ഭി​ഡെ​യു​ടെ ഈ ​പ്ര​തി​ക​ര​ണം.
 
അമേരിക്ക അവരുടെ ബഹിരാകാശ പേടകം 38 തവണ ചന്ദ്രനിറക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഓരോ തവണയും പരാജയപ്പെട്ടു. 39ആം ശ്രമത്തിലാണ് അമേരിക്കയുടെ ദൗത്യം വിജയിച്ചത്. കാരണം അവര്‍ ഏകാദശി നാളിലാണ് വിക്ഷേപണം നടത്തിയതെന്ന് സംഭാജി ഭിന്‍ഡെ പറഞ്ഞു.
 
ശാസ്ത്രജ്ഞരിലൊരാള്‍ ഇന്ത്യന്‍ സമയക്രമം പിന്തുടരാന്‍ നിര്‍ദേശം നല്‍കി. ആ ശാസ്ത്രജ്ഞന്‍റെ ആവശ്യപ്രകാരം ഏകാദശി നാളില്‍ വിക്ഷേപണം നടത്തിയതിനാല്‍ 39ആം തവണ ദൗത്യം വിജയകരമായെന്നും ഭിന്‍ഡെ പറഞ്ഞു. സോലാപൂരിലെ പ്രസംഗത്തിനിടെയായിരുന്നു ഭിന്‍ഡെയുടെ പരാമര്‍ശം. നേരത്തെ തന്‍റെ മാന്തോപ്പിലെ മാമ്പഴം കഴിച്ച യുവതികള്‍ക്ക് കുട്ടികളുണ്ടായിരുന്നതായും ഭിന്‍ഡെ അവകാശപ്പെട്ടിരുന്നു.
 
മു​ന്‍ ആ​ര്‍​എ​സ്‌എ​സ് നേ​താ​വാ​യ ഭി​ഡെ ശി​വ പ്ര​തി​ഷ്ഠ​ന്‍ ഹി​ന്ദു​സ്ഥാ​ന്‍ എ​ന്ന സം​ഘ​ട​ന​യു​ടെ നേ​താ​വാ​ണ്. 2018-ല്‍ ​ഭീ​മ കൊ​റേ​ഗാ​വി​ല്‍ ദ​ളി​ത​ര്‍​ക്കെ​തി​രെ ക​ലാ​പ​മു​ണ്ടാ​ക്കി​യ കേ​സി​ലെ പ്ര​തി​യു​മാ​ണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രെയിൻയാത്രയ്ക്കിടെ ഹൃദയാഘാതം; ചികിത്സ ഒരുക്കാതെ റെയിൽവേ; മുൻ ദേശീയ ജൂനിയർ ഹോക്കി താരത്തിന് ദാരുണാന്ത്യം