Publish Date: Sat, 01 Jan 2022 (09:06 IST)
Updated Date: Sat, 01 Jan 2022 (09:11 IST)
പുതുവര്‍ഷത്തില്‍ രാജ്യത്തെ ഞെട്ടിച്ച് ജമ്മു കശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലെ ദുരന്തം. ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെയാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ജമ്മു കശ്മീര്‍ സ്വദേശികളാണ് മരിച്ചത്. ക്ഷേത്രത്തിലേക്കുള്ള യാത്ര തല്‍ക്കാലികമായി നിര്‍ത്തിവച്ചു. അപകടത്തില്‍ പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചു.