Publish Date: Fri, 01 Apr 2022 (11:18 IST)
Updated Date: Fri, 01 Apr 2022 (11:20 IST)
വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവര്‍ സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണ് ഒന്‍പതുപേര്‍ക്ക് ദാരുണാന്ത്യം. ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം. റോഡില്‍ നിന്ന് കാര്‍ തെന്നിമാറി തോട്ടില്‍ വീഴുകയായിരുന്നു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. മലപ്രദേശത്താണ് അപകടം നടന്നത്. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനുള്ള സംഘം പുറപ്പെട്ടതായി പൂഞ്ച് ജില്ലാ ഡിഎം അറിയിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.