Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിൽ വീണ്ടും കോവിഡ് : മുംബൈയിൽ 53 പുതിയ കേസുകൾ

ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം വീണ്ടും

Covid Cases in india rising

അഭിറാം മനോഹർ

, ബുധന്‍, 21 മെയ് 2025 (17:29 IST)
ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം വീണ്ടും. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 150-ലധികം പുതിയ കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.  മുംബൈയില്‍ മാത്രം 53 പേര്‍ വൈറസ് ബാധിതരായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതില്‍ മുതിര്‍ന്നവരും കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. മുംബൈയിലെ കെജെ സോമയ്യ ആശുപത്രയില്‍ 4 മാസം പ്രായമുള്ള ഒരു കുഞ്ഞ് കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. കുഞ്ഞിന് ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ വെന്റിലേറ്ററില്‍ 8 ദിവസം ഓക്‌സിജന്‍ സപ്പോര്‍ട്ട് നല്‍കിയാണ് ചികിത്സിക്കുന്നത്.
 
 
 കോവിഡ് ഇനിയും പൂര്‍ണ്ണമായി പോയിട്ടില്ലെന്നും, കുട്ടികള്‍, വൃദ്ധര്‍, ക്രോനിക് രോഗികള്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഭീഷണിയാണെന്നും ആരോഗ്യവിദഗ്ധര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളായ തായ്ലന്‍ഡ്, മലേഷ്യ,ഹോങ്കോങ്ങ്, ചൈന എന്നിവിടങ്ങളില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യയിലും കൊവിഡ് കേസുകള്‍ ഉയരുന്നത്. പുതിയ കൊവിഡ് വകഭേദമാണ് വ്യാപനത്തിന് പിന്നിലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള സര്‍ക്കാരിന്റെ ജനറേറ്റീവ് എഐ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു