Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്രയേറെ കൊവിഡ് മരുന്നുകൾ എവിടെനിന്ന് ലഭിച്ചു? ബിജെപി എംപി ഗൗതം ഗംഭീറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ഇത്രയേറെ കൊവിഡ് മരുന്നുകൾ എവിടെനിന്ന് ലഭിച്ചു? ബിജെപി എംപി ഗൗതം ഗംഭീറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
, തിങ്കള്‍, 24 മെയ് 2021 (14:04 IST)
ബിജെപി എംപിയും മുൻ ക്രിക്കറ്ററുമായ ഗൗതം ഗംഭീറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി ഹൈക്കോടതി. എങ്ങനെയാണ് ഇത്രയധികം കൊവിഡ് മരുന്നുകൾ വിതരണം ചെയ്യാൻ ഗംഭീറിനായതെന്നും ഇത് എവിടെ നിന്നാണ് ലഭിച്ചതെന്നും കോടതി ചോദിച്ചു.
 
നേരത്തെ ഡൽഹിയിൽ കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തിൽ ചികിത്സയ്ക്ക് ആവശ്യമായ ഫാബിഫ്ലു ഗുളികകൾ വലിയ അളവിൽ ഗംഭീർ തന്റെ ഓഫീസ് വഴി വിതരണം ചെയ്‌തിരുന്നു. കൊവിഡ് മരുന്നുകൾ വിപണിയിൽ ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ഇത്രയധികം മരുന്നുകൾ എങ്ങനെ ഗംഭീറിന്റെ കൈവശം വന്നുവെന്നതാണ് ഹൈക്കോടതി ആരാഞ്ഞത്.
 
നേരത്തെ കൊവിഡ് വ്യാപനസമയത്ത് സഹായങ്ങൾ എത്തിച്ച കോൺഗ്രസ് നേതാവ് ശ്രീനിവാസിനെതിരെയും ഡൽഹി പോലീസ് നടപടി ആരംഭിച്ചിരുന്നു. കോൺഗ്രസ് നേതാവിനെ ഈ വിഷയവുമായി ബന്ധപ്പെട്ട് സിബിഐ വിളിപ്പിക്കുകയും ചെയ്‌തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭൂമിയിലല്ലെ ലോക്ക്‌ഡൗണുള്ളു, കല്യാണം ആകാശത്ത് വെച്ചാകാമല്ലോ, കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് മധുര ദമ്പതിമാരുടെ കല്യാണം