Select Your Language

Notifications

webdunia
webdunia
webdunia
webdunia

Who is Nathuram Godse: കടുത്ത വലതുപക്ഷ ഹിന്ദുത്വവാദി, ഗാന്ധി വധക്കേസിലെ പ്രതി; ആരാണ് നാഥുറാം ഗോഡ്‌സെ

കടുത്ത വലതുപക്ഷ ഹിന്ദുത്വ വാദിയായിരുന്നു ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെ

Gandhi Murder, Nathuram Godse, Who is Nathuram Godse, Gandhi Killed by Godse, National News, Webdunia Malayalam

രേണുക വേണു

, ചൊവ്വ, 30 ജനുവരി 2024 (10:15 IST)
Who is Nathuram Godse: ഇന്ന് ജനുവരി 30, മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം. 1948 ജനുവരി 30 ന് തന്റെ 78-ാം വയസ്സിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. ബിര്‍ല ഹൗസില്‍ വെച്ച് നാഥുറാം ഗോഡ്സെ ഗാന്ധിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഗാന്ധി സ്മൃതി എന്നാണ് ഈ സ്ഥലം ഇപ്പോള്‍ അറിയപ്പെടുന്നത്. 
 
കടുത്ത വലതുപക്ഷ ഹിന്ദുത്വ വാദിയായിരുന്നു ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്സെ. ഹിന്ദു മഹാസഭ അംഗമായിരുന്നു. ഹിന്ദുത്വ ദേശീയവാദിയായ ഗോഡ്സെയ്ക്ക് ഗാന്ധിയുടെ ദര്‍ശനങ്ങളോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 
 
മഹാരാഷ്ട്രയിലെ പൂണെയില്‍ നിന്നുള്ള ഒരു ബ്രാഹ്‌മിണ കുടുംബത്തില്‍ നിന്നുള്ള അംഗമാണ് ഗോഡ്സെ. ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജന സമയത്ത് പാക്കിസ്ഥാന് അനുകൂലമായാണ് ഗാന്ധി നിലപാടെടുത്തതെന്ന് ഗോഡ്സെ വിശ്വസിച്ചിരുന്നു. ഇതാണ് ഗാന്ധി വധത്തിലേക്ക് നയിച്ചത്. പതിവ് പ്രാര്‍ത്ഥനകള്‍ക്കായി ഗാന്ധി ബിര്‍ല ഹൗസില്‍ നിന്ന് പുല്‍ത്തകിടിയിലേക്ക് വരുന്നതിനിടെയിലാണ് ഗോഡ്സെ വെടിയുതിര്‍ത്തത്. നെഞ്ചിലും വയറിലുമായി മൂന്ന് തവണ ഗോഡ്സെ വെടിവെച്ചു. 
 
1910 മേയ് 19 നാണ് ഗോഡ്സെ ജനിച്ചത്. 1949 നവംബര്‍ 15 ന് അംബാല ജയിലില്‍ വെച്ച് ഗോഡ്സെയെ തൂക്കിലേറ്റി. ഗാന്ധി വധത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗോഡ്സെയെ മരണം വരെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചത്. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mahatma Gandhi Death Anniversary: ഇന്ന് ജനുവരി 30, ഗാന്ധിജിയുടെ രക്തസാക്ഷി ദിനം