Who is Nathuram Godse: ഗാന്ധിജിയെ കൊലപ്പെടുത്തിയ ഹിന്ദുത്വവാദി നാഥുറാം ഗോഡ്‌സെ ആരാണ്? സവര്‍ക്കറുമായി അടുത്ത ബന്ധം

1910 മേയ് 19 നാണ് ഗോഡ്‌സെ ജനിച്ചത്. 1949 നവംബര്‍ 15 ന് അംബാല ജയിലില്‍ വെച്ച് ഗോഡ്‌സെയെ തൂക്കിലേറ്റി

രേണുക വേണു
വ്യാഴം, 30 ജനുവരി 2025 (08:52 IST)
നാഥുറാം ഗോഡ്‌സെ (ആദ്യം), വി.ഡി.സവര്‍ക്കര്‍ (ഏറ്റവും പിന്നില്‍ തൊപ്പിവെച്ച്)

Who is Nathuram Godse: ഇന്ന് ജനുവരി 30, മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനം. 1948 ജനുവരി 30 ന് തന്റെ 78-ാം വയസ്സിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മാഗാന്ധി കൊല്ലപ്പെട്ടത്. ബിര്‍ല ഹൗസില്‍ വെച്ച് നാഥുറാം ഗോഡ്‌സെ ഗാന്ധിക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഗാന്ധി സ്മൃതി എന്നാണ് ഈ സ്ഥലം ഇപ്പോള്‍ അറിയപ്പെടുന്നത്. 
 
കടുത്ത വലതുപക്ഷ ഹിന്ദുത്വ വാദിയായിരുന്നു ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ. ഹിന്ദു മഹാസഭ അംഗമായിരുന്നു. ഹിന്ദുത്വ ദേശീയവാദിയായ ഗോഡ്‌സെയ്ക്ക് ഗാന്ധിയുടെ ദര്‍ശനങ്ങളോട് കടുത്ത വിയോജിപ്പുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 
 
മഹാരാഷ്ട്രയിലെ പൂണെയില്‍ നിന്നുള്ള ഒരു ബ്രാഹ്‌മിണ കുടുംബത്തില്‍ നിന്നുള്ള അംഗമാണ് ഗോഡ്‌സെ. ഇന്ത്യ-പാക്കിസ്ഥാന്‍ വിഭജന സമയത്ത് പാക്കിസ്ഥാന് അനുകൂലമായാണ് ഗാന്ധി നിലപാടെടുത്തതെന്ന് ഗോഡ്‌സെ വിശ്വസിച്ചിരുന്നു. ഇതാണ് ഗാന്ധി വധത്തിലേക്ക് നയിച്ചത്. പതിവ് പ്രാര്‍ത്ഥനകള്‍ക്കായി ഗാന്ധി ബിര്‍ല ഹൗസില്‍ നിന്ന് പുല്‍ത്തകിടിയിലേക്ക് വരുന്നതിനിടെയിലാണ് ഗോഡ്‌സെ വെടിയുതിര്‍ത്തത്. നെഞ്ചിലും വയറിലുമായി മൂന്ന് തവണ ഗോഡ്‌സെ വെടിവെച്ചു. 
 
1910 മേയ് 19 നാണ് ഗോഡ്‌സെ ജനിച്ചത്. 1949 നവംബര്‍ 15 ന് അംബാല ജയിലില്‍ വെച്ച് ഗോഡ്‌സെയെ തൂക്കിലേറ്റി. ഗാന്ധി വധത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗോഡ്‌സെയെ മരണം വരെ തൂക്കിലേറ്റാന്‍ കോടതി വിധിച്ചത്. 
ആര്‍എസ്എസുമായി ഗോഡ്‌സെയ്ക്കു അടുത്ത ബന്ധമുണ്ടായിരുന്നു. വി.ഡി.സവര്‍ക്കറെ പ്രചോദനമായാണ് ഗോഡ്‌സെ കണ്ടിരുന്നത്. ജാതി രാഷ്ട്രീയത്തില്‍ വിശ്വസിച്ചിരുന്നവരായിരുന്നു രണ്ട് പേരും. ഗാന്ധി കൊലക്കേസിന്റെ വിചാരണവേളയില്‍ നാഥുറാം ഗോഡ്‌സെയ്‌ക്കൊപ്പം വി.ഡി.സവര്‍ക്കര്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോഴും ആര്‍ക്കൈവുകളില്‍ ലഭ്യമാണ്. ഗാന്ധി കൊലക്കേസ് പ്രതിയായ ഗോഡ്‌സെയ്ക്കു നിയമസഹായം നല്‍കാന്‍ അന്ന് സവര്‍ക്കര്‍ പരിശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

തദ്ദേശ തിരഞ്ഞെടുപ്പ്: പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായിരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍

വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും

അടുത്ത ലേഖനം
Show comments