Webdunia - Bharat's app for daily news and videos

Install App

വൈന്‍ ഷോപ്പില്‍ കൊടുക്കുന്ന കറിയുണ്ടല്ലോ, അത് എലിക്കറിയാണ് സൂര്‍ത്തുക്കളേ !

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (15:56 IST)
തമിഴ്‌നാട്ടില്‍ മുക്കിലും മൂലയിലും വൈന്‍ ഷോപ്പുകള്‍ കാണാം. നമ്മുടേ നാട്ടിലെ ബിവറേജസ് ഷോപ്പുകളുടെ മറ്റൊരു രൂപമാണിത്. എന്നാല്‍ ഇത് എണ്ണത്തില്‍ വളരെക്കൂടുതലാണ്. മാത്രമല്ല, അവിടെനിന്ന് മദ്യം വാങ്ങി അവിടെവച്ചുതന്നെ കുടിച്ച് അവിടെത്തന്നെ വീണുറങ്ങുന്നവരുടെ ദൃശ്യങ്ങള്‍ തമിഴ്നാട്ടിലെ വൈന്‍ ഷോപ്പുകളുടെ മുന്നില്‍ പതിവാണ്.
 
വൈന്‍ ഷോപ്പുകളോട് ചേര്‍ന്ന് ചെറിയ ഷെഡ് കെട്ടി ഒരു മിനി ബാര്‍ സെറ്റപ്പ് ഒക്കെ ഉണ്ടാകുന്നതും സാധാരണം. അവിടെയിരുന്ന് മദ്യം കഴിക്കുകയും ചെയ്യാം അവിടത്തെ ആഹാരസാധനങ്ങള്‍ കഴിക്കുകയും ചെയ്യാം. 
 
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോയില്‍, തമിഴ്നാട്ടിലെ ഇത്തരം വൈന്‍ ഷോപ്പുകളിലേക്ക് എലികളെ വിതരണം ചെയ്യുന്ന ഒരാളെ കാണാം. അയാള്‍ ചെയ്യുന്നത്, എലികളെ പിടിച്ച് കൊന്ന് തൊലി കളഞ്ഞ് വൈന്‍ ഷോപ്പുകളില്‍ കൊണ്ടുക്കൊടുക്കുകയാണ്. അവര്‍ അത് കറിവച്ച് മദ്യപര്‍ക്ക് വിളമ്പുന്നു. 
 
ചിക്കന്‍ കറിയെന്നും മട്ടന്‍ കറിയെന്നുമൊക്കെയുള്ള പേരില്‍ മദ്യപര്‍ക്ക് മുന്നിലെത്തുന്നത് എലിക്കറിയാണത്രേ. ഈ എലികളെ വിതരണം ചെയ്യുന്നയാള്‍ ധൈര്യപൂര്‍വം ക്യാമറയ്ക്ക് മുന്നില്‍ ചിരിയോടെ നില്‍ക്കുന്നതും നമുക്ക് കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനന പാതയിലൂടെയുള്ള സഞ്ചാരസമയം ദീര്‍ഘിപ്പിച്ചു

ഇപി ജയരാജന്റെ പ്രവര്‍ത്തനരംഗത്തെ പോരായ്മ കൊണ്ടാണ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതെന്ന് എംവി ഗോവിന്ദന്‍

ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാറുണ്ട്; ഷെയ്ഖ് ഹസീനയെ കൈമാറണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക കത്ത് അയച്ച് ബംഗ്ലാദേശ്

മദ്യവും മയക്കുമരുന്നും നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇത്തരക്കാര്‍ക്ക് ആയുഷ്മാന്‍ ഭാരത് യോജന പദ്ധതിയുടെ ഗുണം ലഭിക്കില്ല!

അടുത്ത ലേഖനം
Show comments