ടിക് ടോക് ചെയ്യുന്നത് ഭർത്താവ് വിലക്കി; യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു, മരണത്തിന് മുൻപുള്ള ദൃശ്യങ്ങളും ടിക് ടോക്കിലിട്ടു

തമിഴ്ടനാട് അരിയല്ലൂരിലാണ് സംഭവം.

വെള്ളി, 14 ജൂണ്‍ 2019 (08:23 IST)
ടിക് ടോക് ചെയ്യുന്നത് ഭര്‍ത്താവ് വിലക്കിയതിനു പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. തമിഴ്ടനാട് അരിയല്ലൂരിലാണ് സംഭവം. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങള്‍ മരിക്കുന്നതിന് മുമ്പ്  യുവതി ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തു.
 
അരിയല്ലൂര്‍ സ്വദേശിനി 24കാരിയായ അനിതയാണ്, ഭര്‍ത്താവ് ടിക് ടോക്ക് ഉപയോഗിക്കുന്നത് തടഞ്ഞതിന്‍റെ പേരില്‍ ആത്മഹത്യചെയ്തത്. വെളുത്ത കുപ്പിയിലുള്ള വിഷം കഴിച്ചാണ്  അനിത ആത്മഹത്യ ചെയ്യുന്നതെന്നാണ് ദൃശ്യങ്ങളിലുള്ളത്. 
 
ടിക് ടോക്ക് അടിമയായ അനിത കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്ന് അയല്‍വാസികള്‍ സിംഗപ്പൂരില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.  തുടര്‍ന്ന് ടിക് ടോക് ഉപയോഗിക്കരുതെന്ന് ഭര്‍ത്താവ് അനിതയെ വിലക്കി.  ഇതിന്‍റെ പ്രതികരണമായാണ് അനിത ആത്മഹത്യ ചെയ്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തമിഴ്നാട്ടിൽ വീണ്ടും ജാതിക്കൊല; ഡിവൈഎഫ്‌ഐ നേതാവിനെ ഉയർന്ന ജാതിക്കാർ വെട്ടിക്കൊന്നു