Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് ബാധിതർ ഒരുകോടിയിലേയ്ക്ക്, 24 മണിക്കൂറിനിടെ 26,382 പേർക്ക് രോഗബാധ

കൊവിഡ് ബാധിതർ ഒരുകോടിയിലേയ്ക്ക്, 24 മണിക്കൂറിനിടെ 26,382 പേർക്ക് രോഗബാധ
, ബുധന്‍, 16 ഡിസം‌ബര്‍ 2020 (10:33 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 26,382 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ. രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 99 ലക്ഷം കടന്നു. 99,32,548 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 33,813 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 
 
387 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,44,096 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 94 ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 94,56,449 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 3,32,002 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 10,85,625 സാംപിളുകകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 15,66,46,280 സംപിളുകൾ രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് 2020: തിരുവനന്തപുരത്ത് നാലു പഞ്ചായത്തുകളില്‍ ലീഡ് ഉയര്‍ത്തി എന്‍ഡിഎ