‘കരുണ’ കാണിക്കാത്ത യോഗിയുടെ വീടിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം

ബിജെപി എം എല്‍ എ ബലാത്സംഗം ചെയ്തു, മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല: യുവതി ആത്മഹത്യക്ക് ശ്രമിച്ചു

Webdunia
തിങ്കള്‍, 9 ഏപ്രില്‍ 2018 (08:22 IST)
ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് നടപടികള്‍ ഒന്നും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ വച്ചാണ് പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യാശ്രമം നടത്തിയത്. 
 
ഉനയില്‍ നിന്നുള്ള ബിജെപി എം എല്‍ എയായ കുല്‍ദീപ് സിംഗ് സെങ്കറും അദ്ദേഹത്തിന്റെ കൂട്ടാളികളും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. കുല്‍ദീപിനെതിരെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വലിയ പ്രശ്‌നങ്ങളാണ് തന്റെ കുടുംബത്തിന് നേരിടേണ്ടി വന്നതെന്ന് യുവതി പറയുന്നു.
 
വീട്ടുകാരെ അയാളുടെ ആളുകള്‍ തല്ലിച്ചതച്ചെന്ന് യുവതി പറയുന്നു. സംഭവത്തില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഓരോ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്. യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അയാള്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ ആളായതിനാലാണ് നടപടികളൊന്നും ഉണ്ടാകാത്തതെന്ന് യുവതി പറയുന്നു.
 
തന്നെ ബലാത്സംഗം ചെയ്തത് ബിജെപി എംപിയാണെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയായിരുന്നു പെണ്‍കുട്ടിയുടെ പ്രതിഷേധം. യോഗിയുടെ വസതിക്ക് മുന്നിലെത്തിയ യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യാനാണ് ശ്രമിച്ചത്. കുറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇനിയും ആത്മഹത്യക്ക് ശ്രമിക്കുമെന്ന് യുവതി പറഞ്ഞു. 
 
അതേസമയം യുവതിക്ക് കുഴപ്പമൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. അതേസമയം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് ഈ പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments