ഹര്‍ദ്ദിക് പട്ടേലിന് നേരെ മഷി ആക്രമണം; വ്യക്തിതാല്‍പ്പര്യങ്ങള്‍ക്കായി പട്ടേല്‍ സമുദായത്തെ ഹര്‍ദ്ദിക് പരിഹസിക്കുന്നുവെന്ന് പിടിയിലായ യുവാവ്
ഹര്‍ദ്ദിക് പട്ടേലിന് നേരെ മഷി ആക്രമണം നടത്തിയ യുവാവ് അറസ്റ്റില്‍
Publish Date: Sun, 08 Apr 2018 (10:39 IST)
Updated Date: Sun, 08 Apr 2018 (10:40 IST)
ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിന് നേരെ മഷി ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മിലിന്‍ ഗുര്‍ജറാനെന്ന യുവാവാണ് പൊലീസ് പിടിയിലായിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി ഹോട്ടലില്‍ വന്ന വേളയിലായിരുന്നു ഹര്‍ദ്ദിക് പട്ടേലിനെതിരെ പ്രതി മഷി പ്രയോഗം നടത്തിയത്.
തന്റെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി പട്ടേല്‍ സമുദായത്തെ ഹാര്‍ദിക് പരിഹസിക്കുന്നുവെന്നും ഇതില്‍ പ്രകോപിതനായിട്ടാണ് താന്‍ ഹര്‍ദ്ദിക്കിനെതിരെ മഷി പ്രയോഗം നടത്തിയതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.
സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രതിയെ ഹര്‍ദ്ദികിനൊപ്പമുണ്ടായിരുന്നവര്‍ പിടികൂടി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പോലീസ് അറിയിച്ചു.