റേഷൻ കുറഞ്ഞത് ചോദ്യം ചെയ്തു; എഴുപത്തഞ്ചുകാരിയെ കടയുടമ തല്ലിക്കൊന്നു
റേഷൻ കുറഞ്ഞത് ചോദ്യം ചെയ്തു; എഴുപത്തഞ്ചുകാരിയെ കടയുടമ തല്ലിക്കൊന്നു
Publish Date: Sat, 07 Apr 2018 (19:24 IST)
Updated Date: Sat, 07 Apr 2018 (19:29 IST)
റേഷൻ കുറഞ്ഞുപോയെന്ന് പറഞ്ഞ എഴുപത്തഞ്ചുകാരിയെ കടയുടമ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് നാടിനെ നടുക്കിയ സംഭവം. ആസി എന്ന വയോധികയാണ് കൊല്ലപ്പെട്ടത്. കേസ് രജിസ്റ്റര്‍ പൊലീസ് മൂന്നു പേർക്കെതിരേ കേസെടുത്തു.
ശനിയാഴ്ച കടയില്‍ നിന്നും റേഷന്‍ വാങ്ങിയതിനെ ചൊല്ലിയാണ് ആസി കടയുടമയുമായി തര്‍ക്കമുണ്ടായത്. സാധനങ്ങള്‍ കുറവാണെന്നും ലഭിച്ചവയുടെ അളവ് വളരെ കുറവാണെന്നും ഇവര്‍ ആരോപിച്ചു.
ആസിയുടെ ആരോപണം നിഷേധിച്ച കടയുടമ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചു. അവശയായി വീണ ഇവര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയും ചെയ്തുവെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, കടയുടമ ഉൾപ്പെടെ മൂന്നു പേർക്കെതിരേ പോലീസ് കേസെടുത്തു. നസീർ, ഷമീം, ജാനു എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളവർ.