Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുലയൂട്ടുമ്പോള്‍ അമ്മമാര്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

മുലയൂട്ടുമ്പോള്‍ അമ്മമാര്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം

മുലയൂട്ടുമ്പോള്‍ അമ്മമാര്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം
, തിങ്കള്‍, 20 ഓഗസ്റ്റ് 2018 (19:53 IST)
കൈകുഞ്ഞുങ്ങളുടെ കാര്യത്തില്‍ എല്ലാവരും പ്രത്യേക ശ്രദ്ധ ചെലുത്താറുണ്ട്. അമ്മമാരാണ് ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ കാണിക്കേണ്ടത്. കുഞ്ഞിന്റെ വളര്‍ച്ചയേയും ആരോഗ്യനിലയേയും ബാധിക്കുന്നതാണ് നല്ല രീതിയിലുള്ള മുലയൂട്ടല്‍.

പുതിയ തലമുറയിലുള്ള പെണ്‍കുട്ടികള്‍ മുലയൂട്ടുമ്പോള്‍ കുഞ്ഞിന് ശാരീരിക അസ്വസ്ഥതകള്‍ തോന്നുന്നത് പതിവാണ്. ഇതിനായി കുറച്ചു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യത്തെ 6മാസം മുലപ്പാല്‍ മാത്രമെ കുഞ്ഞിന് നല്‍കാവു.

ഓരോ തവണ മുലയൂട്ടുമ്പോഴും കുഞ്ഞിന്റെ പൊസിഷന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുഞ്ഞ് പാല്‍ വലിച്ചു കുടിക്കുമ്പോള്‍ പാലിനൊപ്പം അല്‍പ്പം വായുവും ഉള്ളിലേക്കെടുക്കും. ഇത് കുഞ്ഞിന് അസ്വസ്ഥതയും വയറു വേദനയും ഉണ്ടാക്കും. ചിലപ്പോള്‍ തികട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുലയൂട്ടല്‍ കഴിഞ്ഞാല്‍ കുഞ്ഞിനെ തോളത്ത് കിടത്തി മെല്ലെ പുറത്ത് തട്ടിയാല്‍ ആമാശയത്തില്‍ കയറും. വായു പുറത്തുപോകും. കുഞ്ഞിന്റെ വയറിനുള്ളില്‍ കെട്ടിക്കിടക്കുന്ന വായു പുറത്തു പോകുന്നതുവരെ തട്ടുകയോ തടവുകയോ ചെയ്യണം. ചില കുഞ്ഞുങ്ങള്‍ക്ക് വായു പോകാന്‍ ഏറെ നേരം വേണ്ടിവരും.

ഇക്കാരണത്താല്‍ കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായ സ്‌ത്രീകള്‍ നല്‍കുന്ന ഉപേദേശങ്ങള്‍ സ്വീകരിക്കുന്നത് നല്ലതാണ്. അല്ലാത്തപക്ഷം കുഞ്ഞിന്റെ ജീവന്‍ പോലും അപകടത്തിലാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൗത്ത് വാഷിന്റെ ഉപയോഗവും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും!