Webdunia - Bharat's app for daily news and videos

Install App

കോൺഗ്രസ് എം എൽ എയുടെ വീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

എമിൽ ജോഷ്വ
തിങ്കള്‍, 17 മെയ് 2021 (10:32 IST)
കോൺഗ്രസ് എം എൽ എയുടെ വീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മുൻ മന്ത്രിയും കോൺഗ്രസ് എം‌എൽ‌എയുമായ ഉമാംഗ് സിങ്കാറിന്റെ വീട്ടിൽ 38 കാരിയായ യുവതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 
യുവതി എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. ഹരിയാനയിലെ അംബാലയിലെ ബൽ‌ദേവ് നഗറിലെ താമസക്കാരിയായ സോണിയ ഭരദ്വാജ് ആണ് മരിച്ചത്. ഇവർ വിവാഹിതയാണ്. ഭർത്താവിന്റെ പേര് സഞ്ജീവ് കുമാർ.
 
സോണിയ കഴിഞ്ഞ കുറച്ചുനാളായി ഉമാംഗ് സിങ്കാറിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. സംഭവസമയത്ത് എം എൽ എ വീട്ടിൽ ഇല്ലായിരുന്നു. രണ്ടുദിവസമായി അദ്ദേഹം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വീട്ടിൽ എത്തിയിരുന്നില്ല.
 
എം എൽ എയുടെ പേര് യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. ജീവിതം പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകാത്തതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന രീതിയിലാണ് കുറിപ്പ്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഇന്തോനേഷ്യയില്‍ മലവെള്ളപ്പാച്ചില്‍ മരണം 58 ആയി, കാണാതായത് 35 പേര്‍

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ഹിന്ദുവിനും മുസ്ലീമിനും വെവ്വേറെ ബജറ്റ്, വിവാദപ്രസ്താവനയുമായി മോദി വീണ്ടും

ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്ന സമരം പിന്‍വലിച്ചു; സര്‍ക്കുലറിലെ മാറ്റങ്ങള്‍ ഇവയാണ്

ബിവറേജസ് ചില്ലറ വിൽപ്പന കേന്ദ്ര ഉദ്യോഗസ്ഥർക്ക് കൈമടക്ക് : രണ്ട് ലക്ഷത്തിലേറെ രൂപ വിജിലൻസ് പിടികൂടി

അടുത്ത ലേഖനം
Show comments