Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചികിത്സയ്‌ക്കിടെ വായില്‍ പൊട്ടിത്തെറി; യുപിയിലെ ആശുപത്രിയില്‍ സ്‌ത്രീ മരിച്ചു

death
ആഗ്ര , വ്യാഴം, 16 മെയ് 2019 (19:57 IST)
ചികിത്സയ്‌ക്കിടെ വായില്‍ പൊട്ടിത്തെറി ഉണ്ടായതിനെത്തുടര്‍ന്ന് സ്ത്രീ മരിച്ചു. ഉത്തർപ്രദേശിലെ അലിഗഢിലെ ജവാഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഷീലാ ദേവി (40) എന്ന സ്‌ത്രീയാണ് മരിച്ചത്.

വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലെത്തിയ യുവതിക്ക് അടിയന്തര ചികിത്സ നൽകി. തുടർന്ന് വയറ്റിൽ നിന്ന് വിഷാംശം വലിച്ചെടുക്കുന്നതിനായി സക്‌ഷൻ ട്യൂബ് ഇറക്കി നടത്തിയ ചികിത്സാ നടപടിക്കിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

സ്ത്രീ സള്‍ഫ്യൂരിക്ക് ആസിഡാകാം കഴിച്ചതെന്നും ഇതും കുഴലിലെ ഓക്സിജനും തമ്മില്‍ സമ്പര്‍ക്കമുണ്ടായതാകാം പൊട്ടിത്തെറിക്ക് കാരണമായതെന്നുമാണ് പ്രാഥമിക നിഗമനം.

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതായി ജെഎൻ മെഡിക്കൽ കോളജ് ചീഫ് മെഡിക്കൽ ഓഫിസർ എസ്.എസ്.സെയ്ദി അറിയിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ യഥാർഥ മരണകാരണം വെളിപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിത്രം ഡിലീറ്റ് ചെയ്‌തില്ല; കാമുകനെ മര്‍ദ്ദിച്ച് അവശനാക്കാന്‍ മുൻ ദേശീയ ടെന്നിസ് ചാംപ്യന്റെ ക്വട്ടേഷന്‍ - ഒടുവില്‍ അറസ്‌റ്റ്