ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമാണ്. ഈ കൊവിഡ് സാഹചര്യത്തില്‍ സമൂഹത്തില്‍ പ്രായഭേദമന്യേ ആത്മഹത്യപ്രവണതകളും കൂടി വരുകയാണ്. കൊവിഡ് ഭീതിമൂലമുണ്ടായ തൊഴില്‍ നഷ്ടവും സാമ്പത്തിക ബുദ്ധിമുട്ടും ഒറ്റപ്പെടല്‍ മൂലമുണ്ടാകുന്ന വിഷാദവുമെല്ലാം ആത്മഹത്യയിലേക്ക് നയിക്കുന്നു. കൊവിഡ് മരണനിരക്കുകള്‍ക്കൊപ്പമാണ് ആത്മഹത്യ നിരക്കുകളും ഉയര്‍ന്നുവരുന്നത്.
കൃത്യമായ കൗണ്‍സിലിങ്, വൈദ്യസഹായം എന്നിവ ലഭിച്ചില്ലെങ്കില്‍ ഇനിയും ആത്മഹത്യകളുടെ എണ്ണം കൂടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഓരോ നാല്‍പതു സെക്കന്റിലും ലോകത്ത് ഒരാള്‍ ആത്മഹത്യ ചെയ്യുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ആത്മഹത്യ ചെയ്യുന്നവരില്‍ കൂടുതല്‍ പേരും യുവാക്കളാണെന്നാണ് കണക്കുകള്‍ പറയുന്നത്. മാനസിക ആരോഗ്യ പ്രശ്നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ലഹരിയ്ക്കടിമയാകുന്നവര്‍ എന്നിവരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.