12 വർഷം മുൻപ് നായ കടിച്ചു; 70കാരന്റെ കണ്ണിൽ ഏഴു സെന്റീമീറ്റർ നീളമുള്ള വിര; കടുത്ത വേദന
ഗുജറാത്തിലെ സൂറത്തിൽ ബച്ചൂറിന് സമീപമുള്ള ഗ്രാമവാസിയായ ജാഷു പട്ടേലിന്റെ കണ്ണിൽ നിന്നുമാണ് വിരയെ കണ്ടെടുത്തത്.
70 വയസ്സുകാരന്റെ കണ്ണിൽ നിന്ന് ജീവനുള്ള വിരയെ കണ്ടെടുത്തു. ഏഴു സെന്റീമീറ്റർ നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്.
ഗുജറാത്തിലെ സൂറത്തിൽ ബച്ചൂറിന് സമീപമുള്ള ഗ്രാമവാസിയായ ജാഷു പട്ടേലിന്റെ കണ്ണിൽ നിന്നുമാണ് വിരയെ കണ്ടെടുത്തത്. രണ്ടുമാസമായി വലതു കണ്ണിൽ കടുത്തവേദനയുമായി ഇദ്ദേഹം ഡോക്ടറെ സമീപിക്കുകയായിരുന്നു.
തുടക്കത്തിൽ എല്ലാ മരുന്നുകളും പരീക്ഷിച്ചെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. തുടർന്ന് നടത്തിയ സൂക്ഷ്മ പരിശോധനയി കണ്ണിനുള്ളിൽ വിരയെ കണ്ടെടുക്കുകയായിരുന്നു. 30 മിനുറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ വിരയെ കണ്ണിൽ നിന്ന് നീക്കം ചെയ്തു.
ഇത് അപൂർവ്വമായ കേസാണെന്നാണ് ഡോക്‌ടർമാർ പറയുന്നത്. കണ്ണിനുള്ളിലെ വെള്ളഭാഗത്താണ് വിരയെ കണ്ടെത്തിയത്. യാദൃശ്ചികമായി രക്തത്തിലൂടെ ശരീരത്തിനകത്ത് കയറിപ്പറ്റി വിര വളർന്ന സംഭവങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ പട്ടേലിന്റെ കേസ് വ്യത്യസ്‌മാണെന്നാണ് ഡോക്‌ടർമാർ സംശയക്കുന്നു.
12 വർഷം മുൻപ് 72കാരനെ നായ കടിച്ചിരുന്നു. അതിലൂടെ വിര അകത്ത് പ്രവേശിച്ചതാകാമെന്ന് ഡോക്‌ടർമാർ സംശയിക്കുന്നു. തുടർന്ന് രക്തത്തിലൂടെ കണ്ണിൽ എത്താനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും ഡോക്ടർമാർ പറയുന്നു.